play-sharp-fill

ഐസോലേഷൻ വാർഡിൽ വൈഫൈ സംവിധാനമുണ്ട്, ഫോണിൽ കുറെ സിനിമകൾ കണ്ടു ; വാർഡിൽ ഇഷ്ടമുള്ള ഭക്ഷണവും കിട്ടും : മനസ്സ് തുറന്ന് കൊറോണയെ പുഞ്ചിരിയോടെ നേരിട്ട് ജീവിത വഴിയിലേക്ക് നടന്ന് കയറിയ തൃശൂരുകാരി

സ്വന്തം ലേഖകൻ തൃശൂർ: കൊറോണയെ പുഞ്ചിരിയോടെ നേരിട്ട് ജീവിത വഴിയിലേക്ക് നടന്നു കയറിയ തൃശൂരുകാരി പെൺകുട്ടി ഇപ്പോൾ മൂന്നാം വർഷ എം.ബി.ബി.എസ് പരീക്ഷയുടെ അവസാനവട്ട തയ്യാറെടുപ്പിലാണ്. ചെനയിലെ വുഹാൻ സർവകലാശാലയുടെ പടികൾ കയറാൻ ഇനി നാളുകൾ എടുത്തേക്കാം. എങ്കിലും ജൂൺ അവസാനവാരം നടക്കുമെന്ന പ്രതീക്ഷയിലാണ് ഇവൾ. കൊറോണ വൈറസ് രോഗബാധ സ്ഥിരീകരിച്ച ശേഷവും കാര്യമായ ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടായില്ല. അഞ്ചു ദിവസത്തിനകം തന്നെ പെൺകുട്ടിയുടെ പനിയും തൊണ്ടവേദനയും മാറി. ആരോഗ്യവകുപ്പിന്റെ മാർഗനിർദേശങ്ങൾ അതേപടി പാലിച്ചതാണ് ഗുണകരമായത്. ജനുവരി 24 വരെ കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ട വുഹാനിലുണ്ടായിരുന്നു. […]