play-sharp-fill

ഗ്യാസ് ഏജന്‍സിയുടെ മൂന്ന് പതിറ്റാണ്ട് നീണ്ട തട്ടിപ്പ് പുറത്ത്; ഉപഭോക്താക്കളില്‍ നിന്നും അന്യായമായി ട്രാന്‍സ്‌പൊട്ടേഷന്‍ ചാര്‍ജസ്/ഡെലിവറി ചാര്‍ജസ് ഈടാക്കി; പെട്രോളിയം മന്ത്രാലയത്തിന് പരാതി നല്‍കിയപ്പോള്‍ ഏജന്‍സി മാനേജര്‍ മാപ്പ് പറയാനെത്തി; കോടികളുടെ അഴിമതി നടന്നത് ആറന്മുളയില്‍

സ്വന്തം ലേഖകന്‍ പത്തനംതിട്ട: ആറന്‍മുളയില്‍ പ്രവര്‍ത്തിക്കുന്ന ‘സന്ധ്യ ഫ്‌ലയിംസ് ‘ എന്ന ഗ്യാസ് ഏജന്‍സിയുടെ മൂന്ന് പതിറ്റാണ്ട് നീണ്ട തട്ടിപ്പ് പുറത്ത്. ഉപഭോക്താക്കളില്‍ നിന്നും അന്യായമായി ട്രാന്‍സ്‌പൊട്ടേഷന്‍ ചാര്‍ജസ്, ഡെലിവറി ചാര്‍ജസ് എന്നീ ഇനത്തില്‍ ബില്ലില്‍ കാണിച്ചിരിക്കുന്ന തുകയ്ക്ക് പുറമേ 50 രൂപ അധികമായി വാങ്ങി വരികയായിരുന്നു ഈ ഏജന്‍സി. ഇന്‍ഡ്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ നിര്‍ദ്ദേശമച്ച് ബില്ലില്‍ കാണുന്ന തുക മാത്രമേ ഉപഭോക്താവ് നല്‍കേണ്ടതുള്ളൂ. ആദ്യമായി ബുക്ക് ചെയ്ത സിലിണ്ടറില്‍ ബില്ലിലുള്ള തുകയ്ക്ക് പുറമേ ട്രാന്‍സ്‌പൊട്ടേഷന്‍ ചാര്‍ജസ്, ഡെലിവറി ചാര്‍ജസ് കണ്ട ഉപഭോക്താവാണ് പരാതിയുമായി […]