play-sharp-fill

അഞ്ചു പേര്‍ക്കുള്ള ഓണസദ്യ ബുക്ക് ചെയ്തു..! സമയം കഴിഞ്ഞിട്ടും സദ്യയെത്തിയില്ല.. ! 40,000 രൂപ നഷ്ടപരിഹാരം വിധിച്ച് ഉപഭോക്തൃ ഫോറം

സ്വന്തം ലേഖകൻ കൊച്ചി: ഓണസദ്യ എത്തിച്ചു നല്‍കാത്തതിന് റെസ്‌റ്റോറന്റ് 40,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉപഭോക്തൃ ഫോറം വിധി. വൈറ്റിലയിലെ റസ്‌റ്റോറന്റിനാണ് ഡിബി ബിനുവിന്റെ നേതൃത്വത്തിലുള്ള ജില്ലാ ഉപഭോക്തൃ ഫോറം പിഴ വിധിച്ചത്. അഞ്ചു പേര്‍ക്കുള്ള ഓണസദ്യ ബുക്ക് ചെയ്തിരുന്നെന്നും മുഴുവന്‍ തുകയായ 1295 രൂപ മുന്‍കൂര്‍ നല്‍കിയെന്നും പരാതിക്കാരിയായ ബിന്ദ്യ വി സുതന്‍ ചൂണ്ടിക്കാട്ടി. 2021 ഓഗസ്റ്റ് 21ന് ഫഌറ്റില്‍ സദ്യ എത്തിക്കുമെന്നായിരുന്നു റസ്റ്റോറന്റിന്റെ വാഗ്ദാനം. എന്നാല്‍ സമയത്ത് സദ്യ എത്തിച്ചില്ല. ഇതിന് ഒഴിവുകഴിവുകള്‍ പറയുകയും പണം മടക്കിത്തരാമെന്ന് അറിയിക്കുകയുമാണ് റെസ്റ്റോറന്റ് ചെയ്തത്. […]

അവനവൻ കുഴിക്കുന്ന കുഴികളിൽ പതിക്കുമ്പോൾ ഗുലുമാലെന്ന് കേട്ടിട്ടേയുള്ളു! സിസി മുടങ്ങിയ വാഹനം ഉടമയിൽ നിന്നും ഫിനാൻസ് കമ്പനി പിടിച്ചെടുത്തു..! രജിസ്‌ട്രേഷന്‍ മാറ്റാതെ മറിച്ചുവിറ്റ ബൈക്കിടിച്ച് ഒരാൾ മരിച്ചു; ഫിനാന്‍സ് കമ്പനിയ്ക്ക് പത്ത് ലക്ഷം രൂപയും പലിശയും പിഴ വിധിച്ച് കോട്ടയം കൺസ്യൂമർ കോടതി

സ്വന്തം ലേഖകൻ കോട്ടയം: സിസി മുടങ്ങിയതിനേ തുടർന്ന് ഉടമയിൽ നിന്നും പിടിച്ചെടുത്ത ശേഷം റജിസ്‌ട്രേഷന്‍ മാറ്റാതെ മറിച്ചുവിറ്റ ബൈക്കിടിച്ച്‌ ഒരാൾ മരിച്ച സംഭവത്തില്‍ ഫിനാന്‍സ് കമ്പിനിയ്ക്ക് പത്ത് ലക്ഷം രൂപയും പലിശയും ശിക്ഷ. ശ്രീറാം സിറ്റി യൂണിയന്‍ ഫിനാന്‍സ് കമ്പനിയ്ക്കാണ് പണി കിട്ടിയത്. സംഭവം ഇങ്ങനെയാണ്…. 2013 ല്‍ പുതുവേലി വെള്ളാംതടത്തില്‍ മാത്യൂ എന്നയാള്‍ വായ്പയെടുത്ത് ബൈക്ക് വാങ്ങി. എന്നാല്‍ സിസി മുടങ്ങിയതോടെ ഫിനാന്‍സ് കമ്പനി അതേവര്‍ഷം മാര്‍ച്ച്‌ 24 ന് വാഹനം പിടിച്ചെടുത്തു. വാഹനം സറണ്ടര്‍ ചെയ്തതായി രേഖയുണ്ടാക്കുകയും ലേലത്തില്‍ വില്‍പ്പന നടത്തി […]