play-sharp-fill

ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിലെ കോൺഗ്രസിന്റെ ദയനീയ പരാജയം : ഉത്തരവാദിത്വം ഏറ്റെടുത്ത് പി.സി ചാക്കോ രാജിവെച്ചു

സ്വന്തം ലേഖകൻ ന്യൂഡൽഹി: കഴിഞ്ഞ ദിവസം നടന്ന് ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ ദയനീയ പരാജയത്തിന്റെ ഉത്തരവാദിത്തമേറ്റെടുത്ത് എ.ഐ.സി.സി ജനറൽ സെക്രട്ടറി പി.സി ചാക്കോ രാജിവെച്ചു. ഡൽഹിയുടെ ചുമതലയിൽ നിന്നാണ് അദ്ദേഹം രാജിവെച്ചത്. തുടർച്ചയായ രണ്ടാം തവണയാണ് ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് തോൽവിയുണ്ടായത്. 2013ൽ ഷീലാ ദീക്ഷിത് ഡൽഹി മുഖ്യമന്ത്രിയായിരുന്ന കാലത്താണ് കോൺഗ്രസിന്റെ പതനം തുടങ്ങിയതെന്ന് പി.സി ചാക്കോ പറഞ്ഞു. ആം ആദ്മി പാർട്ടി കോൺഗ്രസിന്റെ വോട്ട് ബാങ്ക് സ്വന്തമാക്കി. അതു തിരിച്ചുപിടിക്കാനായില്ല. ഇപ്പോഴും വോട്ടുകൾ മുഴുവനും ആം ആദ്മി പാർട്ടിയുടെ കൈയിലാണെന്നും […]

ഒൻപത് വയസുകാരിയെ നാല് വർഷമായി പീഡിപ്പിച്ച സംഭവം ; കോൺഗ്രസ് പ്രവർത്തകൻ അറസ്റ്റിൽ

സ്വന്തം ലേഖകൻ കണ്ണൂർ: ഒൻപത് വയസുകാരിയെ നാല് വർഷമായി പീഡിപ്പിച്ച കേസിൽ കോൺഗ്രസ് പ്രവർത്തകൻ അറസ്റ്റിലായി . മുൻ ബ്ലോക്ക് പ്രസിഡന്റും സേവാദൾ സംസ്ഥാന വൈസ് പ്രസിഡന്റുമായ പി.പി ബാബു ആണ് പോലീസിന്റെ പിടിയിലായത് . ഇയാളെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതായി കോൺഗ്രസ് ജില്ലാ നേതൃത്വം അറിയിച്ചു. പോക്‌സോ നിയമ ചുമത്തിയാണ് പ്രവർത്തകനെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്. എന്നാൽ അറസ്റ്റ് രേഖപ്പെടുത്തിയതിന് പിന്നാലെ ബാബുവിനെ കോൺഗ്രസിൽ നിന്ന് പുറത്താക്കുകയായിരുന്നു എന്ന് ജില്ലാ കോൺഗ്രസ് കമ്മിറ്റി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ സി മുഹമ്മദ് ഫൈസൽ […]

അസംതൃപ്തി പുകയുന്നു ; കോൺഗ്രസിന്റെ കാര്യത്തിൽ തീരുമാനമായില്ല ; കെപിസിയുടെ ജംബോ പട്ടികയിൽ ഒപ്പിടാൻ വിസമ്മതിച്ച് സോണിയ ഗാന്ധി

സ്വന്തം ലേഖകൻ ന്യൂഡൽഹി: കെപിസിസി ജംബോ പട്ടികയ്‌ക്കെതിരെ വിമർശനം ശക്തമായതോടെ പട്ടികയിൽ ഒപ്പിടാൻ വിസമ്മതിച്ച് കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി. പട്ടികയിലെ നേതാക്കളുടെ നീണ്ടനിരയും ഒറ്റപദവി മാനദണ്ഡം ഒഴിവാക്കിയതിലും അസംതൃപ്തി പ്രകടിപ്പിച്ചാണ് സോണിയയുടെ പിൻമാറ്റം. പട്ടികയിൽ പ്രവർത്തന മികവെന്ന മാനദണ്ഡം പാലിച്ചില്ലെന്നും പരാതി ഉയർന്നിട്ടുണ്ട്. ഇതോടെ കേരളത്തിലെ കോൺഗ്രസിന്റെ പരിപാടികൾ താളം തെറ്റുമെന്ന് ഉറപ്പായി. കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ 155 പേരുടെ ഭാരവാഹിപ്പട്ടിക കേരളത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി മുകുൾ വാസ്നിക്കിന്റെ അനുമതിക്കായി ബുധനാഴ്ച വൈകുന്നേരമാണ് സമർപ്പിച്ചത്. രാത്രിയോടെ പട്ടിക സോണിയാ ഗാന്ധിക്ക് […]

രാഹുൽ ഗാന്ധിയും സ്വവർഗരതിക്കാരണെന്ന് കേട്ടിട്ടുണ്ട് : സേവാദളിനെതിരെ ആഞ്ഞടിച്ച് ഭാരതീയ ഹിന്ദു മഹാസഭ

  സ്വന്തം ലേഖകൻ ഡൽഹി: രാഹുൽ ഗാന്ധിയും സ്വവർഗരതിക്കാരാനാണെന്ന് കേട്ടിട്ടുണ്ട്.സേവാദളിനെതിരെ ആഞ്ഞടിച്ച് അഖില ഭാരതീയ ഹിന്ദുമഹാസഭ രംഗത്ത്. വീർസവർക്കറും നാഥുറാം ഗോഡ്‌സെയും തമ്മിൽ ശാരീരിക ബന്ധമുണ്ടായിരുന്നെന്നും, സവർക്കർ സ്വവർഗരതിക്കാരനാണെന്നുമുള്ള കോൺഗ്രസ് പോഷകസംഘടനയായ സേവാദളിന്റെ ആരോപണത്തിന് മറുപടിയുമായി ഹിന്ദു മഹാസഭ നേതാവ്. മഹാസഭ മുൻ പ്രസിഡന്റ് വീർസവർക്കർക്കെതിരായ ആരോപണങ്ങൾ അസംബന്ധമാണ്. രാഹുൽഗാന്ധി സ്വവർഗരതിക്കാരനാണെന്ന തരത്തിലുള്ള വാദങ്ങൾ തങ്ങളും കേട്ടിട്ടുണ്ടെന്ന് അഖില ഭാരതീയ ഹിന്ദുമഹാസഭ പ്രസിഡന്റ് സ്വാമി ചക്രപാണി പറഞ്ഞു. കോൺഗ്രസിന്റെ പോഷകസംഘടനയായ സേവാദൾ ഭോപ്പാലിൽ സംഘടിപ്പിച്ച ശിൽപ്പശാലയിലാണ് സവർക്കറെക്കുറിച്ചുള്ള വിവാദ പരാമർശങ്ങൾ അടങ്ങിയ ബുക്ക്‌ലെറ്റ് വിതരണം […]

ജാർഖണ്ഡ് തിരഞ്ഞെടുപ്പ് : ബിജെപിയ്ക്ക് തിരിച്ചടി ; ഭരണത്തിലേക്ക്‌ മഹാസഖ്യം

  സ്വന്തം ലേഖകൻ ന്യൂഡൽഹി : ജാർഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പിയ്ക്ക് തിരിച്ചടി. വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ കേവല ഭൂരിപക്ഷം കടന്ന് കോൺഗ്രസ് – ജെഎംഎം സഖ്യം. മഹാസഖ്യം 43 സീറ്റുകളിലും ബിജെപി 27 സീറ്റുകളിലും മുന്നിട്ട് നിൽക്കുകയാണ്. സർക്കാർ രൂപീകരിക്കാനുള്ള നീക്കങ്ങളും കോൺഗ്രസ് ആരംഭിച്ചിട്ടുണ്ട്. ചെറുകക്ഷികളുമായും കോൺഗ്രസ് ചർച്ച നടത്തി.സംസ്ഥാനത്തെ 81 മണ്ഡലങ്ങളിലേക്ക് അഞ്ചു ഘട്ടങ്ങളിലായാണ് തിരഞ്ഞെടുപ്പു നടന്നത്. 237 സ്ഥാനാർത്ഥികളാണ് ജാർഖണ്ഡ് നിയമസഭയിലേക്ക് ജനവിധി തേടിയത്. നവംബർ 30, ഡിസംബർ 16, ഡിസംബർ 20 എന്നീ തീയതികളിലാണ് തെരഞ്ഞെടുപ്പ് നടന്നത്. പൗരത്വനിയമ ഭേദഗതിക്കെതിരെ […]

മുല്ലപ്പള്ളിയുടെ നേതാവ് അമിത് ഷായോ സോണിയ ഗാന്ധിയോ ; എം.എം മണി

  സ്വന്തം ലേഖകൻ തിരുവനന്തപുരം: പൗരത്വ ഭേദഗതി ബില്ലിനെതിരായി രാജ്യത്ത് പ്രതിഷേധം ശക്തമാകുമ്പോൾ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ നിലപാടിനെ വിമർശിച്ച് മന്ത്രി എം.എം മണി രംഗത്ത്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ സോണിയാ ഗാന്ധി ഉൾപ്പെടെയുള്ളവർ ദേശീയ തലത്തിലും, സംസ്ഥാനത്ത് കോൺഗ്രസിന്റെ മിക്കവാറും എല്ലാ നേതാക്കൻമാരും എതിർക്കുകയാണ്. എന്നാൽ മുല്ലപ്പള്ളി രാമചന്ദ്രൻ ബിജെപിയുടെ വഴിയെ സമരത്തെ തള്ളിപ്പറഞ്ഞു, മുല്ലപ്പള്ളി രാമചന്ദ്രന്റെ നേതാവ് അമിത് ഷായണോ, അതോ സോണിയാ ഗാന്ധിയാണോയെന്ന് എന്ന് വിമർശിച്ച് തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ്എം,.എം മണി രംഗത്ത് വന്നിരിക്കുന്നത്.   എം.എം മണിയുടെ […]

അവസാനത്തെ കോൺഗ്രസുകാരനും മരിച്ച് വീഴുന്നതുവരെ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പോരാടും : കോൺഗ്രസ് ഭരിക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലും പൗരത്വഭേദഗതി നടപ്പാക്കുകയില്ല ; കെ.സി വേണുഗോപാൽ

  സ്വന്തം ലേഖകൻ ആലപ്പുഴ: അവസാനത്തെ കോൺഗ്രസുകാരനും മരിച്ച് വീഴുന്നത് വരെ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പോരാടും, കോൺഗ്രസ് ഭരിക്കുന്ന അഞ്ചു സംസ്ഥാനങ്ങളിലും പൗരത്വനിയമഭേദഗതി നടപ്പാക്കില്ലെന്ന് എ.ഐ.സി.സി. ജനറൽസെക്രട്ടറി കെ.സി. വേണുഗോപാൽ. അതോടൊപ്പം കോൺഗ്രസ് പിന്തുണ നൽകുന്ന മഹാരാഷ്ട്രയിലും നിയമം നടപ്പാക്കാൻ അനുവദിക്കില്ല. കോൺഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയുടെ നേതൃത്വത്തിൽ ഇതിന് തീരുമാനമെടുത്തിട്ടുണ്ടെന്നും വേണുഗോപാൽ പറഞ്ഞു. ജനങ്ങളെ മതപരമായും ജാതീയമായും ഭിന്നിപ്പിക്കുന്ന നിയമഭേദഗതിക്കെതിരായ പോരാട്ടത്തിന് രാഹുൽ ഗാന്ധി നേരിട്ട് രംഗത്തിറങ്ങും. യോജിക്കാവുന്ന എല്ലാ കക്ഷികളുമായും ചേർന്നുള്ള പോരാട്ടമാണ് ദേശീയതലത്തിൽ കോൺഗ്രസ് നടത്തുന്നത്.സംസ്ഥാനത്തെ കാര്യങ്ങളിൽ കെ.പി.സി.സി. പ്രസിഡന്റ് […]

യുവതിയേയും മകളെയും പീഡിപ്പിച്ച സംഭവം ; പ്രതിയായ കോൺഗ്രസ്സ് നേതാവ്‌ ഒളിവിൽ

  സ്വന്തം ലേഖകൻ ആലപ്പുഴ:  യുവതിയെയും മകളെയും പീഡിപ്പിച്ച കേസിൽ പ്രതിയായ കോൺഗ്രസ്സ് പ്രവർത്തകൻ ഒളിവിൽ. യൂത്ത് കോൺഗ്രസ് മുൻ നിയോജക മണ്ഡലം സെക്രട്ടറിയും ജവഹർ ബാലവേദി ജില്ലാ വൈസ് ചെയർമാനുമായ ചിറക്കടവം തഴയശേരിൽ ആകാശിനെതിരെയാണ് കായംകുളം പൊലീസ് കേസെടുത്തത്. പെൺകുട്ടിക്ക് പ്രായപൂർത്തിയായിട്ടില്ലാത്തതിനാൽ പോക്‌സോ വകുപ്പ് പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. പ്രതി ഒളിവിലാണെന്നാണ് പൊലീസ് പറഞ്ഞത്. പരിചയക്കാരിയായ യുവതിയെയും വിദ്യാർത്ഥിനിയായ മകളെയും പീഡിപ്പിക്കുകയും ചിത്രങ്ങൾ മൊബൈലിൽ പകർത്തി പ്രചരിപ്പിച്ചുവെന്ന പരാതിയിലാണ് ഇയാൾക്കെതിരെ കേസ് എടുത്തത്.

നവമാധ്യമങ്ങളിലൂടെ വ്യക്തിഹത്യയും അസഭ്യവർഷവും ; കേരളാ കോൺഗ്രസ്സ് എം നേതാക്കൾ ഡിജിപിയ്ക്കും ജില്ലാ പൊലീസ് മേധാവിയ്ക്കും പരാതി നൽകി

  സ്വന്തം ലേഖകൻ കോട്ടയം: നവമാധ്യമങ്ങളിലൂടെ വ്യക്തിഹത്യയും അസഭ്യവർഷവ നടത്തിയെന്ന് ആരോപിച്ച് കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പ് നേതാക്കൾക്കെതിരെ ഡിജിപിക്കും ജില്ലാ പോലീസ് മേധാവി കൾക്കും കേരള കോൺഗ്രസ് എം നേതാക്കൾ പരാതി നല്കി. പിജെ ജോസഫിന്റെ മകൻ അപു ജോൺ ജോസഫ്. സജി മഞ്ഞക്കടമ്പൻ തുടങ്ങി പതിനഞ്ചോളം പേർക്കെതിരെയാണ് പരാതി. കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി എം പി യേയും അന്തരിച്ച പാർട്ടി ലീഡർ കെഎം മാണിയേയും കുടുംബാംഗങ്ങളെയും മറ്റു കേരള കോൺഗ്രസ് എം നേതാക്കന്മാരെയും ആക്ഷേപിച്ചുവെന്നാണ് പരാതി. […]

അനിശ്ചിതത്വം നീങ്ങി ; മഹാരാഷ്ട്രയിൽ ശിവസേന സർക്കാർ രൂപീകരിക്കും, കോൺഗ്രസും എൻസിപിയും പിൻന്തുണ പ്രഖ്യാപിച്ചു

  മുംബൈ: ദിവസങ്ങളായി മഹാരാഷ്ട്രയില്‍ നിലനിന്ന അനിശ്ചിതത്വം നീങ്ങി. മഹാരാഷ്ട്രയിൽ ശിവസേന സർക്കാർ രൂപികരിക്കും. സര്‍ക്കാരുണ്ടാക്കാന്‍ ശിവസനേയ്ക്ക് കോണ്‍​ഗ്രസിന്റെയും എന്‍സിപിയുടെയും പിന്തുണ. ശിവസേനയ്ക്കുള്ള പിന്തുണ അറിയിച്ചുകൊണ്ടുള്ള കത്ത് ഇരുപാ‌ര്‍ട്ടികളും ​ഗവ‌ണ‌ര്‍ക്ക് ഫാക്സ് അയച്ചു. എന്‍സിപി സേനാ സ‌ര്‍ക്കാരിനെ കോണ്‍​ഗ്രസ് പുറത്ത് നിന്ന് പിന്തുണയ്ക്കുകയായിരിക്കും ചെയ്യുക. പിന്തുണയുടെ കാര്യത്തില്‍ ഉറപ്പ് കിട്ടിയ ശേഷമാണ് ശിവസേനാ സംഘം രാജ്ഭവനിലേക്ക് പുറപ്പെട്ടത്. കേന്ദ്രമന്ത്രി പദം രാജിവച്ച്‌ എന്‍ഡിഎയില്‍ നിന്ന് പൂര്‍ണമായി വിട്ട് വന്നാല്‍ മാത്രേമേ പിന്തുണയ്ക്കൂ എന്ന എന്‍സിപിയുടെ ആവശ്യം പോലെ തന്നെ ശിവസേനയുടെ ഏക കേന്ദ്രമന്ത്രി അരവിന്ദ് […]