കൊച്ചി കോർപ്പറേഷൻ ധർണയ്ക്കിടെ മീഡിയവൺ ക്യാമറാമാന് കോൺഗ്രസ് പ്രവർത്തകരുടെ മർദ്ദനം

കൊച്ചി കോർപ്പറേഷൻ ധർണയ്ക്കിടെ മീഡിയവൺ ക്യാമറാമാന് കോൺഗ്രസ് പ്രവർത്തകരുടെ മർദ്ദനം

സ്വന്തം ലേഖകൻ
കൊച്ചി: കൊച്ചി കോർപ്പറേഷൻ ധർണക്കിടെ പോലീസിനെ അസഭ്യം പറയുന്നത് ക്യാമറയിൽ പകർത്തിയ മീഡിയവണ്‍ ക്യാമറാമാന്‍ അനില്‍ എം. ബഷീറിന് നേരെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കയ്യേറ്റം. കൊച്ചി കോര്‍പറേഷനില്‍ പന്ത്രണ്ട് മണിക്കൂര്‍ ഉപരോധസമരം നടക്കുന്നതിനിടെ വ്യാപകമായ അതിക്രമമാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തുന്നത്. നേരത്തെ ഒരു ജീവനക്കാരനെ അസഭ്യം പറയുകയും ചവിട്ടുകയും ചെയ്‌തിരുന്നു. പിന്നാലെയാണ് ക്യാമറാമാന് നേരെയും ആക്രമണമുണ്ടായത്.

കോര്‍പറേഷന്‍ ജീവനക്കാരെ പൊലീസ് സംരക്ഷണയില്‍ അകത്തേക്ക് കയറ്റുന്നുണ്ടെന്ന് പറഞ്ഞാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എത്തിയത്. തുടര്‍ന്ന് പൊലീസിന് നേരെ അസഭ്യവര്‍ഷം നടത്തുകയായിരുന്നു. ഇത് ക്യാമറയില്‍ പകര്‍ത്തുന്നതിനിടെയാണ് അനില്‍ എം ബഷീറിന് നേരെ ആക്രമണമുണ്ടായത്.

ദൃശ്യം ചിത്രീകരിക്കുന്നതിനിടെ പിന്നിൽ നിന്ന് ഒരാൾ ആക്രോശിച്ചു കൊണ്ട് കൈ പിടിച്ച്‌ തിരിക്കുകയും മര്‍ദിക്കുകയുമായിരുന്നുവെന്ന് അനില്‍ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group