കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി വൈകാതെ പ്രഖ്യാപിക്കും; ഹോളിക്ക് പിന്നാലെ ചര്‍ച്ച; തരൂരിന്‍റെ കാര്യത്തില്‍ അന്തിമ തീരുമാനമായില്ല; പാര്‍ലമെന്‍റ് സമ്മേളനത്തിനിടെ പ്രഖ്യാപനം നടത്താൻ നീക്കം

സ്വന്തം ലേഖകൻ തിരുവനന്തപുരം:കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി വൈകാതെ പ്രഖ്യാപിക്കും.തരൂർ,രമേശ് ചെന്നിത്തല, കൊടിക്കുന്നില്‍ സുരേഷ് എന്നിവരുടെ പേരുകൾ പരിഗണനയിൽ. ഹോളിക്ക് പിന്നാലെ ചര്‍ച്ച തുടങ്ങി പാര്‍ലമെന്‍റ് സമ്മേളനത്തിനിടെ പ്രഖ്യാപനം നടത്താനാണ് നീക്കം. അംഗങ്ങളുടെ എണ്ണം 25ല്‍ നിന്ന് 35 ആക്കിയതോടെ കൂടുതല്‍ ചര്‍ച്ചകള്‍ വേണമെന്നാണ് നേതൃത്വത്തിന്‍റെ നിലപാട്. ശശി തരൂരിന്‍റെ കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല. പ്രത്യേക ക്ഷണിതാവാക്കുന്നതിനോട് തരൂരിന് താല്‍പര്യമില്ല. എന്നാല്‍ സമുദായ സമവാക്യമടക്കം പരിഗണിച്ചായിരിക്കും തീരുമാനം. കേരളത്തില്‍ നിന്ന് രമേശ് ചെന്നിത്തല, കൊടിക്കുന്നില്‍ സുരേഷ് തുടങ്ങിയവരും സമിതിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു. ക്രിസ്ത്യന്‍ പ്രാതിനിധ്യം ഉറപ്പ് വരുത്തുന്നതിനായി […]

വനിതാ ബോഡി ബില്‍ഡര്‍മാര്‍ ഹനുമാന്‍ ചിത്രത്തിന് മുന്നില്‍ പോസ് ചെയ്തു; അവഹേളനമെന്ന് ആരോപണം; ഗംഗാജലം തളിച്ച്‌ വേദി ശുദ്ധീകരിച്ച് കോണ്‍ഗ്രസ്

സ്വന്തം ലേഖകൻ മധ്യപ്രദേശ്: ബിജെപി സംഘടിപ്പിച്ച ബോഡിബില്‍ഡിംഗ് മത്സരത്തിന്റെ വേദിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഗംഗാ ജലം ഉപയോഗിച്ച്‌ ശുദ്ധീകരിച്ചു.വനിതാ ബോഡി ബില്‍ഡര്‍മാര്‍ ഹനുമാന്റെ ചിത്രത്തിന് മുന്നിലാണ് പോസ് ചെയ്തതെന്ന് ആരോപിച്ചാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഗംഗാജലം തളിച്ചതും ഹനുമാന്‍ ചാലിസ ആലപിച്ചതും.മധ്യപ്രദേശിലെ രത്‌ലാമിലാണ് സംഭവം. നിത്യ ബ്രഹ്മചാരിയായ ഹനുമാനോടുള്ള അവഹേളനമാണ് വനിതാ ബോഡി ബില്‍ഡര്‍മാര്‍ ചെയ്തതെന്നും കോണ്‍ഗ്രസ് ആരോപിച്ചു. 13-ാമത് മിസ്റ്റര്‍ ജൂനിയര്‍ ബോഡിബില്‍ഡിംഗ് മത്സരം മാര്‍ച്ച്‌ 4, 5 തീയതികളിലായാണ് നടന്നത്.പരിപാടിക്കിടെ വനിതാ ബോഡി ബില്‍ഡര്‍മാര്‍ ഹനുമാന്റെ ചിത്രത്തിന് മുന്നില്‍ പോസ് ചെയ്തു. ഈ […]

എം കെ രാഘവന്റെ വിമർശനം കോൺഗ്രസിലെ പൊതുവികാരം ; ഒന്നും മിണ്ടാതിരുന്നാല്‍ ഗ്രേസ് മാര്‍ക്ക് ; കെപിസിസി നേതൃത്വത്തെ വിമര്‍ശിച്ച രാഘവന് മുരളീധരന്‍റെ പിന്തുണ

സ്വന്തം ലേഖകൻ കോഴിക്കോട് : നേതൃത്വത്തിനെതിരായ വിമർശനത്തിൽ എം.കെ. രാഘവനെ പിന്തുണച്ച് കെ. മുരളീധരൻ.രാഘവൻ പറഞ്ഞത് പാർട്ടി വികാരമാണെന്നും കോൺഗ്രസിനുള്ളിൽ മതിയായ ചർച്ചകൾ നടക്കുന്നില്ലെന്നും അദ്ദേഹം കോഴിക്കോട് പറഞ്ഞു. ഒരു കാര്യവും തന്നോടു പോലും ആലോചിക്കാറില്ലെന്നും പാർട്ടിക്ക് ദോഷമുണ്ടാകരുതെന്ന് കരുതിയാണ് പ്രതികരിക്കാതിരിക്കുന്നതെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.മിണ്ടാതിരുന്നാലാണ് പാര്‍ട്ടിയില്‍ ഗ്രേസ് മാര്‍ക്കെന്നും മുരളീധരന്‍ തുറന്നടിച്ചു. എംകെ രാഘവനെതിരെ കോഴിക്കോട് ഡിസിസി നല്‍കിയ റിപ്പോര്‍ട്ടിനെ കുറിച്ച്‌ ഡിസിസി പ്രസിഡന്‍റ് തന്നെ പരസ്യമായി പ്രതികരിച്ചത് ശരിയല്ലെന്നും മുരളീധരന്‍ പറഞ്ഞു. എംകെ രാഘവന്‍ ഒറ്റയ്ക്കല്ലെന്നും സമാന അഭിപ്രായമുള്ള നേതാക്കള്‍ പാര്‍ട്ടിയില്‍ ഏറെയുണ്ടെന്നും […]

നോമിനേഷന്‍ രീതിയില്‍ എതിര്‍പ്പ്; പ്രവര്‍ത്തക സമിതിയിലേക്ക് തെരഞ്ഞെടുപ്പ് നടന്നാല്‍ മത്സരിക്കും: പ്രിയങ്ക ഗാന്ധി

സ്വന്തം ലേഖകൻ ദില്ലി : കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയിലേക്ക് തെരഞ്ഞെടുപ്പ് നടന്നാല്‍ മത്സരിക്കുമെന്ന് പ്രിയങ്കാ ഗാന്ധി പ്രഖ്യാപിച്ചു.അതേസമയം നോമിനേഷന്‍ രീതിയെ പ്രിയങ്ക എതിർത്തു. മത്സരത്തിലൂടെ പ്രവര്‍ത്തക സമിതിയിലേക്ക് എത്തുന്ന രീതിക്കാണ് മഹത്വമെന്ന അഭിപ്രായം പ്രിയങ്കാ ഗാന്ധി പ്ലീനറി സമ്മേളനത്തില്‍ മുന്നോട്ട് വെച്ചതായാണ് വിവരം. ശശി തരൂരിന്റേതിന് സമാനമായ രീതിയില്‍ പ്രവര്‍ത്തക സമിതിയിലേക്ക് തെരഞ്ഞെടുപ്പ് നടക്കണമെന്നതാണ് പ്രിയങ്കാ ഗാന്ധിയും ആഗ്രഹിക്കുന്നതെന്നും ശ്രദ്ധേയമാണ്. പക്ഷേ നേതൃത്വത്തിലെ ഭൂരിഭാഗവും തെരഞ്ഞെടുപ്പ് പരമാവധി ഒഴിവാക്കാനുള്ള ശ്രമമാണ് നടത്തുന്നത്. വീണ്ടും ഒരു തെരഞ്ഞെടുപ്പെന്നത് വലിയ തോതില്‍ കോണ്‍ഗ്രസില്‍ പൊട്ടിത്തെറിയുണ്ടായേക്കുമെന്നാണ് ഭൂരിഭാഗവും ഭയക്കുന്നത്. […]

പ്രവ‍ര്‍ത്തക സമിതിയിലേക്ക് തെരഞ്ഞെടുപ്പ് ഒഴിവാക്കാനുള്ള നീക്കവുമായി കോണ്‍ഗ്രസ് നേതൃത്വം; നോമിനേഷനിലൂടെ സമിതിയെ തെരഞ്ഞെടുക്കാൻ സാധ്യത

സ്വന്തം ലേഖകൻ ദില്ലി: കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയില്‍ തെരഞ്ഞെടുപ്പ് ഒഴിവാക്കാനുള്ള നീക്കവുമായി നേതൃത്വം.നോമിനേഷനിലൂടെ അംഗങ്ങളെ തെരഞ്ഞെടുത്താല്‍ മതിയെന്ന് അഭിപ്രായം.അന്തിമ തീരുമാനം 24-ന് ഖാര്‍ഗെയുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തിലുണ്ടാവും. പ്ലീനറി സമ്മേളനം നടക്കാനിരിക്കേ കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയിലേക്ക് അവകാശവാദം ഉന്നയിച്ച്‌ കൊടിക്കുന്നില്‍ സുരേഷ് എംപി നേരത്തെ രംഗത്ത് എത്തിയിരുന്നു. കേരളത്തില്‍ ജനിച്ചത് കൊണ്ട് എഐസിസിയിലെ പല പദവികളില്‍ നിന്നും മാറ്റി നിര്‍ത്തപ്പെട്ടെന്നും,ദളിത് വിഭാഗത്തില്‍ നിന്ന് പ്രവര്‍ത്തക സമിതിയിലെത്താന്‍ യോഗ്യരായവര്‍ കേരളത്തിലുണ്ടെന്നും കൊടിക്കുന്നില്‍ പറഞ്ഞു. പ്രവ‍ര്‍ത്തകസമിതിയിലെ രണ്ട് ഒഴിവുകളിലേക്കെത്താന്‍ തരൂരും ചെന്നിത്തലയും നീക്കം നടത്തുന്നതിനിടെയാണ് കൊടിക്കുന്നിലിന്‍റെ എന്‍ട്രി. എ.കെ […]

ത്രിപുരയിൽ സിപിഎം കോൺഗ്രസ് സീറ്റ് ധാരണയായി;43 ഇടത്ത് സി പി എമ്മും 17 സീറ്റിൽ കോൺഗ്രസ്സും ; മുൻ മുഖ്യമന്ത്രി മണിക് സർക്കാർ മത്സരിക്കുന്നില്ല

സ്വന്തം ലേഖകൻ അഗര്‍ത്തല: ത്രിപുര നിയമസഭാ തെരഞ്ഞെടുപ്പില്‍ സി.പി.എം – കോൺഗ്രസ് സീറ്റ് ധാരണയായി. സിപിഎം 43 സീറ്റിൽ മത്സരിക്കും. കോൺഗ്രസ് 13 സീറ്റിലാണ് മത്സരിക്കുക. ആകെ 60 സീറ്റുകളിലേക്കാണ് മത്സരം. പങ്കാളിത്ത പെൻഷൻ മാറ്റി പഴയ പെൻഷൻ രീതിയിലേക്ക് തിരികെ പോകുമെന്നാണ് സി.പി.എമ്മിന്റെ തെരഞ്ഞെടുപ്പ് പ്രകടന പത്രികയിലെ വാഗ്ദാനം. വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ സർക്കാർ ജീവനക്കാർ വോട്ടെടുപ്പിൽ നിർണായക ശക്തിയാണ്. ഇവരുടെ വോട്ട് ഉറപ്പിക്കാനാണ് പങ്കാളിത്ത പെൻഷൻ രീതി ഉപേക്ഷിക്കുമെന്ന് പറയുന്നതിലൂടെ സി.പി.എം ശ്രമം. ദശാബ്ദങ്ങളുടെ വൈരം മറന്നാണ് തെരഞ്ഞെടുപ്പില്‍ സഹകരിക്കാന്‍ ഇടതുമുന്നണിയും […]

എഴുന്നേറ്റ് നിൽക്കാൻ ത്രാണിയില്ലാത്ത കെ.വി തോമസ് കഴിഞ്ഞ വർഷം ചികിൽസക്കായി കൈപ്പറ്റിയത് 13.58 ലക്ഷം രൂപ; പടുകിളവൻ കെ വി തോമസിനെ ക്യാബിനറ്റ് റാങ്കിൽ ഡൽഹിയിൽ കേരള സർക്കാരിന്റെ പ്രത്യേക പ്രതിനിധിയായി നിയമിച്ചു; ഒരു ഉപകാരവുമില്ലാത്തതിനാൽ കോൺഗ്രസ് തള്ളിയ തോമസിനെ സർക്കാർ ചുമക്കുന്നത് മലയാളികളുടെ നികുതി പണം തിന്ന് മുടിക്കാനോ?

ശ്രുതിക്കുട്ടി പി എസ് തിരുവനന്തപുരം: കെ വി തോമസ് കഴിഞ്ഞ വർഷം ചികിൽസക്കായി കൈപ്പറ്റിയത് 13.58 ലക്ഷം രൂപയാണ്. വോട്ടു ചെയ്ത് ജയിപ്പിച്ചവന് പനിക്കുള്ള പാരസെറ്റാമോൾ ഗുളിക പോലും സർക്കാർ ആശുപത്രികളിൽ ഇല്ല . ഈ ഗതികെട്ട അവസ്ഥയിലാണ് പ്രത്യേകിച്ച് ഒരു ഉപകാരവുമില്ലാതെ കെ വി തോമസിനെ ഡൽഹിയിൽ നിയമിച്ചത്. വർഷങ്ങളോളം എംപിയും മന്ത്രിയും എം എൽ എ യുമായിരുന്ന് കോൺഗ്രസിനേയും മലയാളികളേയും വർഷങ്ങളോളം സേവിച്ച് മടുത്തിട്ടാണ് തിരുത തോമ മറുകണ്ടം ചാടിയത്. ഒരു ഉപകാരവുമില്ലാത്തതിനാൽ കോൺഗ്രസ് തള്ളിയ തോമസിനെ സർക്കാർ ചുമക്കുന്നത് കൊണ്ട് […]

കണ്ണൂർ പാനൂരിൽ കോൺഗ്രസ്- ബിജെപി സംഘർഷം; എസ് ഐ ഉൾപ്പെടെ ആറുപേർക്ക് പരിക്കേറ്റു

സ്വന്തം ലേഖകൻ കണ്ണൂർ : കണ്ണൂർ പാനൂരിൽ കോൺഗ്രസ് ബിജെപി സംഘർഷം. പന്ന്യന്നൂർ കൂർമ്പക്കാവിലെ ഉത്സവത്തിനിടെയാണ് സംഘർഷമുണ്ടായത്. തിങ്കളാഴ്ച പുലർച്ചെ ഒന്നോടെയാണ് സംഭവം. കോൺഗ്രസ് -ബിജെപി പ്രവർത്തകരായ സന്ദീപ്, അനീഷ് തുടങ്ങി അഞ്ച് പേർക്കും പാനൂർ സ്റ്റേഷനിലെ അഡീഷണൽ എസ്ഐ ജയദേവനുമാണ് പരിക്കേറ്റത്. ഇവർ വിവിധ ആശുപത്രികളിൽ ചികിത്സ തേടി. കൊടിമരവുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. പരസ്പരം നൽകിയ പരാതിയിൻമേൽ ഇരു വിഭാഗത്തിനെതിരെയും പാനൂർ പോലീസ് കേസെടുത്തു.പ്രതികൾക്കായി പോലീസ് റെയ്ഡ് നടത്തിവരികയാണ്. പ്രദേശത്ത് പോലീസ് കാവൽ ശക്തമാക്കിയിട്ടുണ്ട്.

അക്ഷരത്തെറ്റ് ചതിച്ചാശാനെ; വൈറലായി കെ സുധാകരന്‍റെ ഫ്ലക്സ്; ‘ഒ’ മാറി ‘എ’ ആയി;സംഭവം കൊല്ലത്തെ യൂത്ത് കോൺഗ്രസിൻ്റെ ഫ്ലക്സിൽ

സ്വന്തം ലേഖകൻ പള്ളിത്തോട്ടം: കെപിസിസി പ്രസിഡന്റിന് അഭിവാദ്യമര്‍പ്പിച്ച്‌ കൊല്ലത്തെ യൂത്ത് കോണ്‍ഗ്രസ് വച്ച ഫ്ലക്സ് ബോര്‍ഡ് കോൺഗ്രസിന് തന്നെ പൊല്ലാപ്പായി മാറി. പള്ളിത്തോട്ടം ഡിവിഷനിലെ പ്രവര്‍ത്തകര്‍ വച്ച ഫ്ലക്സിലെ അക്ഷരത്തെറ്റാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ട്രോളുകൾ ഏറ്റു വങ്ങുന്നത്. നോ കോംപ്രമൈസ് എന്നെഴുതിയ കെ സുധാകരന്റെ ചിത്രം പതിച്ച ഫ്ലക്സ് ബോര്‍ഡ് കൊല്ലം ബീച്ചിനോട് ചേര്‍ന്നുള്ള ജംഗ്ഷനിലാണ് യൂത്ത് കോണ്ഗ്രസ് പ്രവര്‍ത്തകര്‍ വച്ചത്. ഒറ്റ നോട്ടത്തില്‍ കണ്ടാല്‍ ഒരു പ്രശ്നവുമില്ല. എന്നാല്‍ സൂക്ഷിച്ച്‌ നോക്കിയാല്‍ ഫ്ലക്സില്‍ ഒരു തെറ്റുകാണാം. കോംപ്രമൈസില്‍ ഒ എന്ന അക്ഷരത്തിന് […]