
നടനും തമിഴക വെട്രി കഴകം (ടിവികെ) പാർട്ടി നേതാവുമായ വിജയ് വരുമെന്നറിഞ്ഞ് ആരാധകർ തീർഥാടന കേന്ദ്രമായ വേളാങ്കണ്ണി പള്ളിക്കുള്ളില്‍ മുദ്രാവാക്യം വിളിച്ചു.
വിജയ് എത്തുമെന്ന് അറിഞ്ഞതോടെ ഇന്ന് രാവിലെ തന്നെ ആയിരക്കണക്കിന് ആരാധകർ പള്ളിയുടെ പരിസരത്ത് എത്തി. ഇതോടെ വിജയ് യാത്ര റദ്ദാക്കി. ഇതോടെ പ്രവർത്തകരും ആരാധകരും പള്ളിക്കുള്ളില്‍ പ്രവേശിച്ച് മുദ്രാവാക്യം വിളിച്ചു. നൂറുകണക്കിനാളുകള്‍ പള്ളിക്കുള്ളില്‍ പ്രവേശിച്ചു. സ്ഥിതിഗതികള്‍ വഷളായതോടെ പള്ളി അധികാരികള്‍ ഇടപെട്ട് ആരാധകരോട് നിശബ്ദത പാലിക്കാനും പള്ളിയുടെ പവിത്രതയെ ബഹുമാനിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. പള്ളിയിലെ ശുശ്രൂഷകള്‍ തടസ്സപ്പെട്ടതോടെ വിശ്വാസികളെ ശല്യപ്പെടുത്തരുതെന്ന് പള്ളി അധികൃതർ ആവശ്യപ്പെട്ടു.
സംഭവത്തിൻ്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നു. സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോകളില്‍ പള്ളി പരിസരത്തും അകത്തും “ടിവികെ” മുദ്രാവാക്യങ്ങള്‍ മുഴക്കുന്ന ആരാധകരുടെ ദൃശ്യങ്ങള്‍ കാണാം. ഫോണുകള്‍ ഉയർത്തിപ്പിടിച്ച് മുദ്രാവാക്യം വിളിക്കുകയും ചെയ്യുന്നുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുർബാന സമയം ആണെന്നും ഭക്തരെ ശല്യപ്പെടുത്താതെ സമാധാനം പാലിക്കാൻ പള്ളി അധികൃതർ ആവശ്യപ്പെടുകയും ചെയ്യുന്നുണ്ട്. വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നതോടെ കടുത്ത വിമർശനമാണ് വിജയ് ആരാധകർക്ക് നേരെയുണ്ടാകുന്നത്.







