നേമത്ത് മുരളീധരനെന്ന് സൂചന; അടൂര്‍ പ്രകാശും സുധാകരനും മത്സര രംഗത്തേക്ക് വരാന്‍ താത്പര്യം; മത്സരത്തിന് ഇല്ലെന്ന നിലപാടില്‍ ഉറച്ച് സുധീരന്‍; ബിജെപിയെ പ്രതിരോധിക്കുന്നത് സിപിഎമ്മാണെന്ന പ്രചാരണത്തിന്റെ മുനയൊടിക്കാന്‍ യുഡിഎഫ്
സ്വന്തം ലേഖകന്‍ ന്യൂഡല്‍ഹി : പുതുപ്പള്ളി വിട്ട് നേമത്ത് ഉമ്മന്‍ ചാണ്ടിയെയോ രമേശ് ചെന്നിത്തലയെയോ മത്സരിപ്പിക്കാന്‍ ഹൈക്കമാന്‍ഡ്. മുതിര്‍ന്ന നേതാക്കള്‍ ഇറങ്ങുന്നത് ന്യൂനപക്ഷ വോട്ട് ഉറപ്പിക്കാന്‍ സഹായിക്കും. നേമത്ത് മുരളീധരന്‍ സ്ഥാനാര്‍ത്ഥിയാകുമെന്നാണ് സൂചന. നേമത്ത് മുരളീധരനും വട്ടിയൂര്‍ക്കാവില്‍ സുധീരനും നിന്നാല്‍ തിരുവനന്തപുരത്ത് കോണ്‍ഗ്രസിന് അനുകല തരംഗമുണ്ടാകും. നേമത്തും എഐസിസി സര്‍വ്വേ നടത്തിയിരുന്നു. ഇതില്‍ മുരളീധരന്‍ ഉള്‍പ്പെട്ടിരുന്നില്ല. ഈ സര്‍വ്വേയുടെ കണ്ടെത്തല്‍ അതിനിര്‍ണ്ണായകമാണ്. നേമത്ത് ബിജെപി വിരുദ്ധനാകും ജയിക്കുക. ബിജെപി വിരുദ്ധ വോട്ടര്‍മാര്‍ ഇതിന് മാനസികമായി തയ്യാറെടുത്തിട്ടുണ്ട്. നിലവില്‍ ഇതിന്റെ ആനുകൂല്യം കിട്ടുക സിപിഎം സ്ഥാനാര്‍ത്ഥി […]