രാജ്യത്ത് ആശങ്ക പടരുന്നു ; ഇന്ത്യയിൽ കോവിഡ് സമൂഹ വ്യാപനത്തിലേക്ക് കടന്നതായി ഐ.എം.എ

സ്വന്തം ലേഖകൻ ന്യൂഡല്‍ഹി: ഇന്ത്യയിൽ ആശങ്ക പടരുന്നു. ഇന്ത്യയിൽ കോവിഡ് സമൂഹ വ്യാപനത്തിലേക്ക് കടന്നതായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. വൈറസ് വ്യാപനത്തിൽ രാജ്യത്ത് സ്ഥിതി വളരെ രൂക്ഷമാണെന്ന് ഐ.എം.എ ഹോസ്പിറ്റല്‍ ബോര്‍ഡ് ഓഫ് ചെയര്‍പേഴ്സണ്‍ ഡോ. വികെ. മോംഗ അറിയിച്ചു. അതേസമയം രാജ്യത്ത്  പ്രതിദിനം 30,000 പേര്‍ക്കാണ്  രോഗം ബാധിക്കുന്നത്. രോഗവ്യാപനത്തിൽ കൂടുതലും ഗ്രാമീണ മേഖലയിലാണ്. ഇത് രാജ്യത്തെ  സമൂഹ വ്യാപനത്തിന്റെ ലക്ഷണമാണെന്നും അദ്ദേഹം പറഞ്ഞു. കോവിഡിനെ പ്രതിരോധിക്കാൻ നഗരങ്ങളില്‍  നിയന്ത്രിക്കാന്‍ മാര്‍ഗങ്ങളുണ്ട്. എന്നാല്‍ കേരളം, മഹാരാഷ്ട്ര, കര്‍ണാടക, ഗോവ, മധ്യപ്രദേശ് എന്നിവിടങ്ങളിലെ ഗ്രാമങ്ങളില്‍ […]

രാജ്യത്ത് ചിലയിടത്ത് മാത്രം പ്രാദേശിക വ്യാപനം ഉണ്ടായിരിക്കാം ; സമൂഹവ്യാപനമില്ലെന്ന് ആവർത്തിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം

സ്വന്തം ലേഖകൻ ന്യൂഡൽഹി :ഇന്ത്യയിൽ ചിലയിടത്ത് മാത്രം പ്രാദേശികമായി കൊറോണ വൈറസ് വ്യാപനം ഉണ്ടായിരിക്കാം, പക്ഷെ സമൂഹവ്യാപനമില്ലെന്ന് ആവർത്തിച്ച് ആരോഗ്യമന്ത്രാലയം. അതേസമയം ജനസംഖ്യയിൽ രണ്ടാമതായ ഇന്ത്യ മറ്റു രാജ്യങ്ങളെ അപേക്ഷിച്ചു മികച്ച നിലയിലാണ് കോവിഡിനെ പിടിച്ചുകെട്ടിയതെന്നും മന്ത്രാലയം വ്യക്തമാക്കി. മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയിൽ കോവിഡ് ബാധിതരുടെ തോത് ലോകശരാശരിയെ അപേക്ഷിച്ച് വളരെ കുറവാണെന്നും കേന്ദ്ര ആരോഗ്യ മന്ത്രി ഡോ. ഹർഷവർധൻ അഭിപ്രായപ്പെട്ടു. കോവിഡ് ബാധിതരുടെ എണ്ണത്തിൽ ഇന്ത്യ ലോകത്ത് മൂന്നാം സ്ഥാനത്തെത്തിയത് സംബന്ധിച്ച സാഹചര്യം വ്യക്തമാക്കുകയായിരുന്നു കേന്ദ്രമന്ത്രി. ആഗോള തലത്തിൽ ഏറ്റവും കൂടുതൽ […]