മുടിയിൽ കളറിട്ട് ചെത്തി നടന്നാൽ പൊലീസ് പൊക്കി ഡൈ അടിപ്പിക്കും ; ഫ്രീക്കന്മാരെ പൂട്ടാനുറച്ച് പൊലീസ്
സ്വന്തം ലേഖകൻ തിരുവനന്തപുരം: മുടിയിൽ കളറിട്ട് ചെത്തി നടന്നാൽ പൊലീസ് പൊക്കി ഡൈ അടിപ്പിക്കും. ഫ്രീക്കന്മാരെ പൂട്ടാൻ പൊലീസുകാർ തീരുമാനിച്ചതോടെ ഫോർട്ട് പൊലീസിന്റെ പ്രധാന ജോലികളിലൊന്ന് ‘ഡൈ’ അടിക്കലായി മാറിയിരിക്കുകയാണ്. അതുകൊണ്ട് മുടിയിൽ പേടിയുള്ള കളർ ധാരികളൊന്നും ഇപ്പോൾ ഫോർട്ട് പൊലീസ് സ്റ്റേഷന്റെ നാലയലത്തുകൂടി പോകില്ല. പോയാൽ അപ്പോൾ പൊക്കി അകത്തുകൊണ്ടു പോയി മുടിയുടെ നിറം മാറ്റി പഴതുപോലെയാക്കും. ‘മുടി വളർത്തും, കളർ അടിക്കും,അത് ഞങ്ങളുടെ ഇഷ്ടം’ എന്നൊക്കെ പറയാൻ സിനിമയിൽ മാത്രമേ കഴിയൂ എന്നും ഇത്തരം ചെത്ത് പയ്യന്മാരെ എവിടെ കണ്ടാലും […]