play-sharp-fill

രാജ്യത്തെ കോളജുകളിൽ ഇത്തവണ അധ്യയന വർഷാരംഭം വൈകും ; കോളജുകളിലും ഐ.ഐ.ടിയിലും സെപ്റ്റംബറിൽ കോഴ്‌സുകൾ ആരംഭിച്ചാൽ മതിയെന്ന് ശുപാർശ

സ്വന്തം ലേഖകൻ ന്യൂഡൽഹി: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ രാജ്യത്ത് ലോക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നതിനാൽ കോളജുകളിലെ 2020-2021 അധ്യായന വർഷത്തെ ബാച്ചുകളുടെ പ്രവേശനം വൈകും. വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കേന്ദ്രസർക്കാർ യുജിസി നേതൃത്വത്തിൽ നിയോഗിച്ച സമിതി സമർപ്പിച്ച റിപ്പോർട്ടിൽ, പുതിയ അധ്യായന വർഷത്തെ കോഴ്‌സുകൾ ആരംഭിക്കുന്നത് സെപ്റ്റംബറിലേക്ക് നീട്ടണമെന്ന് ശുപാർശ ചെയ്തു. ഈ നിർദേശം കോളജുകൾക്ക് മാത്രമല്ല ഐഐടിക്കും ബാധകമാണ്. രാജ്യത്തെ മെഡിക്കൽ പ്രവേശനം ഓഗസ്റ്റിന് മുൻപ് പൂർത്തിയാക്കണമെന്ന് സുപ്രീം കോടതി നിർദേശമുണ്ടായിരുന്നു. എന്നാൽ ഇക്കാര്യത്തിൽ നിലവിലെ സാഹചര്യങ്ങൾ വ്യക്തമാക്കി കേന്ദ്രസർക്കാർ സുപ്രീംകോടതിയെ സമീപിച്ചേക്കും.