കോയമ്പത്തൂരിൽ നടന്നത് ചാവേർ ആക്രമണമെന്ന് സൂചന; കനത്ത സുരക്ഷാ വലയത്തിൽ നഗരം;2019ൽ എൻഐഎ ചോദ്യം ചെയ്ത യുവാവാണു മരിച്ചത്. സ്ഫോടനത്തിന് ശേഷവും പൊലീസ് ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ സ്ഫോടക വസ്തുക്കൾ കണ്ടെടുത്തതായി പൊലീസ്.
കാർ പൊട്ടിത്തെറിച്ചു യുവാവ് കൊല്ലപ്പെട്ട സംഭവം ചാവേർ ആക്രമണമാണെന്ന് സൂചന. 23ന് പുലർച്ചെയാണ് ടൗൺ ഹാളിന് സമീപം സ്ഫോടനം നടന്നത്. നഗരത്തിലെ പ്രധാന ക്ഷേത്രത്തിന് സമീപമായിരുന്നു സ്ഫോടനം. കാറിൽ ഉണ്ടായിരുന്ന പാചക വാതക സിലിണ്ടർ പൊട്ടിത്തെറിക്കുകയായിരുന്നു. മരിച്ചത് ഉക്കടം സ്വദേശിയും എൻജിനീയറിങ് ബിരുദധാരിയുമായ ജമേഷ മുബിൻ (25) എന്ന് തിരിച്ചറിഞ്ഞു. ഇയാളെ 2019 ൽ ഐഎസ് ബന്ധം സംശയിച്ച് എൻഐഎ ചോദ്യം ചെയ്തിരുന്നു. വീട്ടിൽ നടന്ന പരിശോധനയിൽ സ്ഫോടക വസ്തു ശേഖരം കണ്ടെത്തിയതാണ് ചാവേർ ആക്രമണമെന്ന സംശയത്തിന് പ്രധാന കാരണം. സംഭവത്തെ തുടർന്ന് കോയമ്പത്തൂരിൽ […]