play-sharp-fill

ജമേഷ മുബിന്‍ ലക്ഷ്യമിട്ടത് ലോണ്‍ വൂള്‍ഫ് അറ്റാക്കിന്; ഒഴിവായത് വൻദുരന്തം.ജനക്കൂട്ടത്തിനിടയിലേക്ക് ആയുധങ്ങളുമായി ഒറ്റയ്ക്കെത്തി ആക്രമണ പരമ്പര നടത്തുന്നതാണു ലോണ്‍ വൂള്‍ഫ് മോഡല്‍ ആക്രമണം.

കോയമ്പത്തൂര്‍ കാര്‍ സ്ഫോടനത്തില്‍ കൊല്ലപ്പെട്ട ജമേഷ മുബിന്‍ ലോണ്‍ വൂള്‍ഫ് അറ്റാക്കിനാണു ശ്രമിച്ചതെന്ന് എന്‍.ഐ.എ. ജനക്കൂട്ടത്തിനിടയിലേക്ക് ആയുധങ്ങളുമായി ഒറ്റയ്ക്കെത്തി ആക്രമണ പരമ്പര നടത്തുന്നതാണു ലോണ്‍ വൂള്‍ഫ് മോഡല്‍ ആക്രമണം. അതേസമയം ജമേഷ മുബിന്റേത് പാളിപ്പോയ ചാവേര്‍ ആക്രമണമായിരുന്നുവെന്ന് എന്‍.ഐ.എ സ്ഥിരീകരിച്ചു. ദീപാവലിയുടെ തലേന്ന് ജനത്തിരക്കേറിയ സ്ഥലങ്ങളില്‍ സ്ഫോടക വസ്തുക്കള്‍ നിറച്ച വാഹനം ഓടിച്ചുകയറ്റി ആക്രമണം നടത്താനായിരുന്നു ജമേഷ മുബിന്‍റെ പദ്ധതി. ഇതിനായി കോട്ടേമേഡ് സംഗമേശ്വര ക്ഷേത്രം, മുണ്ടിവിനായക ക്ഷേത്രം, കോനിയമ്മന്‍ കോവില്‍ എന്നിവടങ്ങളില്‍ ഇയാളും കൂട്ടാളികളും നിരീക്ഷണം നടത്തിയിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ എന്‍.ഐ.എയ്ക്കു […]