play-sharp-fill

കോയമ്പത്തൂർ ഇനി കോയംപുത്തൂർ..! കോയമ്പത്തൂരിന്റെ പേര് മാറ്റി തമിഴ്‌നാട് സർക്കാർ

സ്വന്തം ലേഖകൻ കോയമ്പത്തൂർ: തമിഴ്‌നാട്ടിലെ സുപ്രധാന നഗരവും ടയർ2 പദവിയുമുള്ള കോയമ്പത്തൂർ ഇനി കോയംപുത്തൂർ. കോയമ്പത്തൂരിന്റെ പേര് മാറ്റി തമിഴ്‌നാട് സർക്കാർ ഉത്തരവിട്ടു. തമിഴ് അർത്ഥത്തോട് കുറച്ച് അടുത്തുനിൽക്കുന്നതിനാലാണ് കോമ്പത്തൂരിനെ കോയംപുത്തൂരാക്കി മാറ്റിയത്. കോയമ്പത്തൂരിന്റെ ഇംഗ്ലീഷ് സ്‌പെല്ലിങ്ങിലാണ് ഇപ്പോൾ സർക്കാർ മാറ്റം വരുത്തിയിരിക്കുന്നത്. എന്നാൽ കോയമ്പത്തൂരിന്റെ പേര് മാറ്റത്തോട് പൊതുവിൽ സമ്മിശ്രപ്രതികരണമാണ് വരുന്നത്. ഇപ്പോഴത്തെ കോയമ്പത്തൂരിനെ കോവൈ എന്നാണ് തമിഴിൽ ചിലർ ഉപയോഗിക്കുന്നത്. ”12ാം ശതകത്തിലെ പല ശാസനങ്ങളിലും ‘കോവൻ പുതൂർ’ എന്നാണ് ഉപയോഗിച്ചിരിക്കുന്നത്. ‘കോവൻ’ എന്നാൽ ‘നേതാവ്’, ‘പുതൂർ’ ‘സ്ഥലം’. കുനിയൻ പുതൂർ […]