ടയർ പൊട്ടിയതല്ല, ഡ്രൈവർ ഉറങ്ങിപ്പോയത് അപകട കാരണം: ഡിവൈഡറിൽ ഉരഞ്ഞ് ലോറി ഓടിയത് 250 മീറ്ററോളം ; ഡ്രൈവർക്കെതിരെ മനപൂർവമല്ലാത്ത നരഹത്യക്ക് കേസെടുത്ത് പൊലീസ്
സ്വന്തം ലേഖകൻ കോയമ്പത്തൂർ : ടയർ പൊട്ടിയതല്ല, ഡ്രൈവർ ഉറങ്ങിപ്പോയത് അപകട കാരണം, ഡിവൈഡറിൽ ഉരഞ്ഞ് ലോറി ഓടിയത് 250 മീറ്ററോളം. ലോറി ഡ്രൈവർക്കെതിരെ മനപൂർവമല്ലാത്ത നരഹത്യക്ക് കേസെടുത്ത് പൊലീസ്. അവിനാശിയിൽ പത്തൊൻപത് പേരുടെ ജീവനെടുത്ത അപകടത്തിന് കാരണം ലോറിയുടെ ടയർ പൊട്ടി നിയന്ത്രണം വിട്ടതാണെന്നായിരുന്നു ആദ്യനിഗമനം.അത്തരത്തിലൊരു മൊഴിയാണ് പാലക്കാട് ഒറ്റപ്പാലം സ്വദേശിയായ കണ്ടെയനർ ലോറി ഡ്രൈവർ എ.ഹേമരാജും നൽകിയിരുന്നത്. എന്നാൽ തുടർന്ന് നടത്തിയ വിശദപരിശോധനയിൽ ടയർ പൊട്ടിയിട്ടില്ലെന്ന് കണ്ടെത്തി.കോയമ്പത്തൂർ – സേലം ഹൈവേയിലെ ആറുവരി പാതയുടെ വലതുവശംചേർന്ന് വന്ന ലോറി ഡിവൈഡറിൽ ഉരഞ്ഞ് […]