play-sharp-fill

ചക്കിലാട്ടിയ വെളിച്ചെണ്ണയിലും വ്യാജൻ;തേങ്ങ കിലോ 36 രൂപയും ലൂസ് വെളിച്ചെണ്ണക്ക് 160 രൂപയും മാത്രം ഉള്ളപ്പോൾ ചക്കിലാട്ടിയത്തിന് 260 രൂപ; കഴുത്തറപ്പന്‍ വിലയ്ക്കു പുറമേ ഇതിൽ വ്യാജന്‍ വിലസുകയാണെന്ന ഞെട്ടിക്കുന്ന വാർത്ത പുറത്ത്.

സ്വന്തം ലേഖകൻ കോട്ടയം: ചക്കിലാട്ടിയ വെളിച്ചെണ്ണ എന്ന പേരിൽ വിപണിയിൽ എത്തുന്ന എണ്ണയിലും വ്യാജൻ.വിവിധ ബ്രാന്‍ഡുകളുടെ പേരില്‍ വ്യാജ വെളിച്ചെണ്ണ നിര്‍മ്മിച്ച്‌ വിതരണം ചെയ്യുന്ന ഏജന്‍സികള്‍ ഇന്ന് ധാരാളമായി കേരളത്തിലുണ്ട്. ഭക്ഷ്യ സുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയില്‍ ചക്കിലാട്ടിയ നാടന്‍ വെളിച്ചെണ്ണ എന്ന ലേബലില്‍ ഇറങ്ങിയ രണ്ട് ബ്രാന്‍ഡിലും വ്യാജന്‍ കണ്ടെത്തിയിരുന്നു. അഞ്ചു മില്ലുകള്‍ ശുദ്ധമായ വെളിച്ചെണ്ണ എന്ന വിശേഷണത്തോടെ പാക്കറ്റില്‍ വിറ്റിരുന്നതും വ്യാജനായിരുന്നു. പായ്ക്കറ്റില്‍ തേങ്ങയുടെ ചിത്രമുണ്ടെങ്കിലും ‘എഡിബിള്‍ വെജിറ്റബിള്‍ ഓയില്‍’ എന്നായിരിക്കും ചെറിയ അക്ഷരത്തില്‍ എഴുതിയിരിക്കുക. അതായത് 80 ശതമാനം പാം […]