video
play-sharp-fill

മയക്കുമരുന്ന് സംഘങ്ങളുടെ കേന്ദ്രമായി കൊച്ചി നഗരം ; സംഘങ്ങളുടെ പ്രധാന കണ്ണികളായി പെൺകുട്ടികളും

സ്വന്തം ലേഖകൻ കൊച്ചി: മയക്കുമരുന്ന് സംഘങ്ങളുടെ കേന്ദ്രമായി കൊച്ചി നഗരം. സംഘങ്ങളുടെ പ്രധാന കണ്ണികളായി പെൺക്കുട്ടികളും. മട്ടാഞ്ചേരി, ഫോർട്ടുകൊച്ചി ഉൾപ്പെടെ എറണാകുളം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് കൊച്ചി നഗരത്തിൽ തമ്പടിച്ചാണ് മയക്കുമരുന്നിന് അടിമകളായ യുവാക്കളുടെ പണപ്പിരിവും, ഗുണ്ടായിസവും നടക്കുന്നത്. ഇതിന്റെ തുടർച്ചയായാണ് ബുധനാഴ്ച ഉച്ചയ്ക്ക് നാലംഗ സംഘം ഹൈക്കോടതിക്കടുത്ത് കിൻകോ ജെട്ടി പരിസരത്ത് മാരകായുധങ്ങളുമായി കൊലവിളി നടത്തിയിരുന്നു. ഇതു തടയാനെത്തിയ എറണാകുളം സെൻട്രൽ സ്റ്റേഷനിലെ എ.എസ.്‌ഐ സുധീറിന്റെ കഴുത്തിൽ കത്തിവച്ച് വധഭീഷണി മുഴക്കുകയും ചെയ്തു. മുളവുകാട് സ്വദേശി സോനു ഏലിയാസ്, മട്ടാഞ്ചേരി സ്വദേശികളായ […]

മെട്രോ മിക്കിയാണ് താരം ; മെട്രോ പില്ലറിൽ നിന്നും ഫയർഫോഴ്‌സ് രക്ഷിച്ച പൂച്ചക്കുട്ടിയെ ദത്തെടുക്കാനായി നിരവധി പേർ രംഗത്ത്

സ്വന്തം ലേഖകൻ കൊച്ചി: മെട്രോ മിക്കിയാണ് താരം. കൊച്ചി മെട്രോ പില്ലറിൽ കുടുങ്ങി ഫയർഫോഴ്‌സ് അംഗങ്ങളും പൊലീസും രക്ഷിച്ചെടുത്ത മെട്രോ മിക്കി പൂച്ച കുട്ടിയെ ദത്തെടുക്കാൻ് നിരവധി പേർ രംഗത്ത്. കഴിഞ്ഞ ദിവസം കൊച്ചി വൈറ്റില ജംഗ്ഷന് സമീപത്തെ മെട്രോ പില്ലറിലാണ് മെട്രോ മിക്കി കുരുങ്ങി കിടന്നത്. പൂച്ചയുടെ അവകാശികൾ തങ്ങളാണെന്ന് വാദിച്ചും തിരികെ നൽകണമെന്ന് ആവശ്യപ്പെട്ടും ചിലർ രംഗത്തെത്തിയിട്ടുണ്ട്. പൂച്ചയെങ്ങനെ മെട്രോയിലെത്തി എന്ന ചോദ്യമുന്നയിച്ചതോടെ പലരുടെയും ഉത്തരം മുട്ടി. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് മെട്രോ തൂണുകൾക്കിടയിൽ കുടുങ്ങിയ പൂച്ചക്കുട്ടിയെ ഫയർഫോഴ്‌സും മൃഗസ്‌നേഹികളും ചേർന്ന് […]

മരട് ഫ്‌ളാറ്റ് ; ഫ്‌ളാറ്റുടമകൾക്ക് നഷ്ടപരിഹാരം നൽകുന്നതിനുള്ള നടപടി ക്രമങ്ങൾ ലളിതമാക്കി

  സ്വന്തം ലേഖിക കൊച്ചി: തീരദേശ പരിപാലന നിയമം ലംഘിച്ചതായി കണ്ടെത്തിയതിനെ തുടർന്ന് പൊളിക്കുന്ന മരടിലെ ഫ്‌ളാറ്റുടമകൾക്ക് നഷ്ടപരിഹാരം നൽകുന്നതിനുള്ള നടപടിക്രമങ്ങൾ ലളിതമാക്കി. നഷ്ടപരിഹാരത്തിന് അപേക്ഷ നൽകുന്നതോടൊപ്പം സത്യവാങ്മൂലം നൽകണമെന്ന നിബന്ധന സമതി തൽക്കാലം ഒഴിവാക്കി. ഫ്‌ളാറ്റുടമകൾക്കുള്ള നഷ്ടപരിഹാരം നിശ്ചയിക്കാനുള്ള ജസ്റ്റിസ് കെ ബാലകൃഷ്ണൻ നായർ സമിതിയുടെ യോഗത്തിലായിരുന്നു തീരുമാനം. യഥാർത്ഥ വില വ്യക്തമാക്കി ഫ്‌ളാറ്റുടമകൾ സമർപ്പിച്ച 19 പ്രമാണങ്ങൾ അടങ്ങുന്ന റിപ്പോർട്ട് നഗരസഭ സെക്രട്ടറി സമിതിയ്ക്ക് മുൻപാകെ ഹാജരാക്കി. നാല് ഫ്‌ളാറ്റ് നിർമ്മാതാക്കൾക്കും സമിതി ഇന്ന് നോട്ടീസ് നൽകി. ഈ മാസം 17 […]

കൊച്ചി കടപ്പുറത്ത് വഴിയോരത്ത് അനധികൃത തട്ട് കച്ചവടം സജീവം ; തട്ട് കച്ചവടക്കാരിൽ ഏറെയും ഇതരസംസ്ഥാനക്കാർ

  സ്വന്തം ലേഖിക കൊച്ചി : ഫോർട്ട്‌കൊച്ചി കടപുറത്ത് വഴിയോര മേഖലയിൽ ഇതര സംസ്ഥാനക്കാർക്ക് തട്ട് മറിച്ച് നൽകുന്ന സംഘം സജീവം. ആദ്യം ഈ സംഘത്തിൽപെട്ടവർ തന്നെ നടപാതയോരത്ത് തട്ടിടും. എന്നിട്ട് ആസാം, ബംഗാൾ, ബീഹാർ തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ളവരിൽ നിന്ന് പണം വാങ്ങി നൽകുന്ന രീതിയാണുള്ളതാണ്. ഇത്തരത്തിൽ തട്ടുകൾ പണം വാങ്ങി വിൽക്കുകയും കച്ചവടം ചെയ്യാൻ ഒത്താശ നൽകുകയും ചെയ്യുന്ന ഇവർക്ക് കച്ചവടക്കാരിൽ നിന്നും കമ്മീഷനുണ്ടെന്നും പറയുന്നു. വഴിയോര കച്ചവടത്തിന്റെ മറവിലാണ് ഇതര സംസ്ഥാനക്കാർക്ക് തട്ടുകൾ നൽകുന്നത്.ഇപ്പോൾ ഫോർട്ട്‌കൊച്ചിയിൽ ഇതര സംസ്ഥാനക്കാരുടെ എണ്ണം […]

നിയമം ലംഘിച്ച് ആലപ്പുഴയിൽ നിർമ്മിച്ചിരിക്കുന്നത് 212 കെട്ടിടങ്ങൾ ; ഉടമകൾ പരക്കംപാച്ചിലിൽ

സ്വന്തം ലേഖിക ആലപ്പുഴ: മരടിലെ ഫ്‌ളാറ്റ് പൊളിക്കാൻ അന്തിമ തീരുമാനമായതോടെ തീരപരിപാലന നിയമം ലംഘിച്ച് ജില്ലയിൽ പടുത്തുയർത്തിയ കെട്ടിടങ്ങൾക്കും പിടിവീഴും. 212 കെട്ടിടങ്ങൾ നിയമം ലംഘിച്ച് നിർമ്മിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. മരട് ഫ്‌ളാറ്റ് പൊളിക്കാൻ അന്തിമമായതോടെ ഉടമകൾ പരക്കംപാച്ചിലിലാണ്. തീരത്തു നിന്ന് 50 മീറ്റർ അകലമില്ലാതെ നിർമ്മിച്ച എല്ലാ കെട്ടിടങ്ങൾക്കും പൂട്ട് വീഴും. പ്രളയം ഏറ്റവും അധികം ബാധിച്ച ജില്ലയാണ് ആലപ്പുഴയെന്നതും പ്രധാനമാണ്. അതീവ ദുർബല തീരമേഖലയായാണ് വേമ്പനാട് കായൽത്തീരത്തെ കണക്കാക്കിയിട്ടുള്ളത്. അനധികൃത കെട്ടിടങ്ങളിൽ പാണാവള്ളി പഞ്ചായത്തിലെ കാപ്പിക്കോ റിസോർട്ടും മഡ്ഢി റിസോർട്ടും പൊളിക്കുന്നത് സുപ്രീംകോടതി […]