വരൂ… ചായമക്കാനിയിലേക്ക് ക്ലബ് ഹൗസില്‍ വൈറലാകുന്നു; രാഷ്ട്രീയവും മതവും ഇവിടെ ചര്‍ച്ചയ്ക്കില്ല; കേള്‍ക്കാന്‍ ഇമ്പമുള്ള പാട്ടുകളും നാട്ടുവര്‍ത്തമാനങ്ങളും മാത്രം; പ്രമുഖര്‍ മുതല്‍ സാധാരണക്കാര്‍ വരെ ഒത്തുകൂടുന്ന ചായമക്കാനി
സ്വന്തം ലേഖകന്‍ കോട്ടയം: ഏറെ മോന്തിയായിട്ടുള്ളൊരു മധുരമിടാ ചായയില്‍ പങ്കു ചേരുവാന്‍ വന്നൊരു മധുരമുള്ള വേദനേ… സിത്താര കൃഷ്ണകുമാറിന്റെ ചായപ്പാട്ട് കേള്‍ക്കുമ്പോള്‍ കിട്ടുന്ന ഫീലാണ് ക്ലബ് ഹൗസിലെ ചായമക്കാനിയിലെത്തുമ്പോളും ലഭിക്കുക. ക്ലബ് ഹൗസില്‍ രാവിലെ 6.30 മുതല്‍ പത്ത് മണിവരെയുള്ള വരൂ… ചായമക്കാനിയിലേക്ക് എന്ന കൂട്ടായ്മ ചുരുങ്ങിയ ദിവസത്തിനുള്ളില്‍ വൈറലാകുന്നു. രാഷ്ട്രീയത്തിന്റെയും മതത്തിന്റെയും വിദ്വേഷത്തിന്റെ പാദരക്ഷകള്‍ വെളിയില്‍ അഴിച്ച് വച്ച് പാവനമായ ഈ ചായമക്കാനിയിലേക്ക് കടന്ന് വരുന്നവര്‍ ഏറെയാണ്. ഹോളിവുഡ് ഗായകര്‍ മുതല്‍ വീട്ടമ്മമാര്‍ വരെ ഗാനങ്ങള്‍ ആലപിക്കുന്നു. എണ്‍പത്തിയൊന്ന് വയസ്സുള്ള അമ്മൂമ്മ വരെ […]