പി.എസ്.സി പരീക്ഷാ ക്രമക്കേട് : സിവിൽ പൊലീസ് ഓഫീസർ റാങ്ക് ലിസ്റ്റ് റദ്ദാക്കേണ്ടതില്ല ; ക്രൈംബ്രാഞ്ച്
തിരുവനന്തപുരം : പരീക്ഷക്ക് കോപ്പിയടിച്ചവർ ഉൾപ്പെട്ട പി. എസ്. സി സിവിൽ പൊലീസ് റാങ്ക് ലിസ്റ്റ് റദ്ദാക്കേണ്ടതില്ലെന്ന് ക്രൈംബ്രാഞ്ച്. റാങ്ക് പട്ടികയിൽ വ്യാപകമായ ക്രമക്കേടുകളൊന്നും കണ്ടെത്താൻ കഴിഞ്ഞില്ലെന്നും പിഎസ്‌സിക്ക് കൈമാറിയ ക്രൈംബ്രാഞ്ച് അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. നസീം, ശിവരഞ്ജിത്ത്, പ്രണവ് എന്നിവരൊഴികെ മറ്റാരും കോപ്പിയടിച്ചതായി തെളിഞ്ഞിട്ടില്ല. അതിനാൽ പ്രതികൾ ഒഴികെ മറ്റുള്ളവർക്ക് സിവിൽ പൊലീസ് ഓഫീസർ റാങ്ക്‌ലിസ്റ്റിൽ നിന്ന് നിയമനം നൽകാമെന്നും ക്രൈംബ്രാഞ്ച് റിപ്പോർട്ടിലുണ്ട്. എന്നാൽ ആരെങ്കിലും കോപ്പിയടിച്ചതായി പിന്നീട് തെളിഞ്ഞാൽ അവരെ ജോലിയിൽനിന്ന് പുറത്താക്കുമെന്ന ഉപാധിയോടെയാകണം നിയമനമെന്നാണ് പിഎസ്‌സി സെക്രട്ടറിക്ക് എ.ഡി.ജി.പി […]