play-sharp-fill

ഇന്ത്യയിൽ നിന്നും പുറത്താക്കുന്ന മുസ്ലീമുകളെ പാക്കിസ്ഥാൻ സ്വീകരിക്കണം , പാക്കിസ്ഥാനിൽ നിന്നുള്ള ഹിന്ദുക്കളെ ഇന്ത്യയും : വിവാദ പ്രസ്താവനയുമായി ബി.ജെ.പി നേതാവ് വിക്രം സെയ്‌നി

സ്വന്തം ലേഖകൻ ലഖ്‌നോ: പൗരത്വ നിയമ ഭേദഗതിയ്‌ക്കെതിരെ രാജ്യത്ത് ആകമാനം പ്രതിഷേധങ്ങൾ അലയടിക്കുമ്പോൾ വിവാദ പരാമർശമവുമായി ബി.ജെ.പി എം.എൽ.എ വിക്രം സെയ്‌നി രംഗത്ത്. ഇന്ത്യ സി.എ.എ നടപ്പാക്കിയപോലെ പാകിസ്താനും നിയമനിർമാണം നടപ്പാക്കണമെന്ന് വിക്രം സെയ്‌നി പറഞ്ഞു. ഇന്ത്യയിൽ നിന്ന് പുറത്തുപോകുന്ന മുസ്‌ലിംകൾക്ക് പൗരത്വം നൽകാൻ പാകിസ്താൻ തയ്യാറാകണം. അതുപോലെ തന്നെ പാകിസ്ഥാനിൽ പീഡിപ്പിക്കപ്പെടുന്ന ഹിന്ദുക്കളെ ഇന്ത്യ സ്വീകരിക്കുമെന്നും എം.എൽ.എ പറഞ്ഞു. എം.എൽ.എയുടെ പ്രസ്താവനയ്‌ക്കെതിരെ സോഷ്യൽ മീഡിയയിൽ വിമർശനമുയർന്നിട്ടുണ്ട്.

പൗരത്വ ഭേദഗതി നിയമം ; രാജ്യത്ത് നടക്കുന്ന അക്രമങ്ങൾ അവസാനിച്ചതിന് ശേഷം ഹർജികൾ പരിഗണിക്കാം : സുപ്രീം കോടതി

സ്വന്തം ലേഖകൻ ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യവ്യാപകമായി നടക്കുന്ന അക്രമങ്ങൾ അവസാനിപ്പിച്ചതിന് ശേഷം മാത്രമേ പൗരത്വനിയമ ഭേദഗതിയുടെ സാധുത ചോദ്യം ചെയ്യുന്ന ഹർജികൾ പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെ. പൗരത്വ നിയമം ഭരണഘടനാപരം ആണെന്ന് പ്രഖ്യാപിക്കണം എന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി പരിഗണിക്കവേയാണ് ജസ്റ്റിസ് എസ്എ ബോബ്‌ഡെയുടെ പരാമർശം. അഭിഭാഷകനായ വിനീത് ദണ്ഡയാണ് ഹർജിയുമായി സുപ്രീം കോടതിയെ സമീപിച്ചത്. രാജ്യം കഠിനമായ സാഹചര്യത്തിലൂടെയാണ് കടന്ന് പോകുന്നത്. സമാധാനമാണ് ആദ്യം വേണ്ടതെന്നും ഇതിന് സഹായിക്കുന്നതല്ല ഹർജിയെന്നും ഹർജി പരിഗണിക്കവേ ചീഫ് ജസ്റ്റിസ് പറഞ്ഞു. […]

പൗരത്വ ബില്ലിൽ വിശദീകരണവുമായി അമിത് ഷാ കേരളത്തിലേക്ക് : മലബാറിൽ പടുകൂറ്റൻ റാലിയൊരുക്കാൻ ബി.ജെ.പി

സ്വന്തം ലേഖകൻ ന്യൂഡൽഹി : പൗരത്വ ബില്ലിൽ വിശദീകരണവുമായി അമിത് ഷാ കേരളത്തിലേക്ക്. മലബാറിൽ പടുകൂറ്റൻ റാലിയൊരുക്കാൻ ബി.ജെ.പി. പൗരത്വ ഭേദഗതി നിയമത്തെ എതിർത്ത് രാജ്യ വ്യാപകമായി പ്രക്ഷോഭങ്ങൾ തുടർന്നുകൊണ്ടിരിക്കെ പിന്തുണ തേടാൻ ബിജെപി ഇന്ന് മുതൽ ബഹുജന സമ്പർക്ക പരിപാടിക്ക് തുടക്കമിടുകയാണ്. പൗരത്വ നിയമത്തെ അനുകൂലിച്ച് കേരളത്തിൽ റാലി സംഘടിപ്പിക്കാനും ബിജെപി നേതൃത്വം തീരുമാനിച്ചിട്ടുണ്ട്. റാലിയിൽ പങ്കെടുക്കുന്നതിനായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കേരളത്തിലെത്തു. ഈ മാസം പതിനഞ്ചാം തീയതിക്ക് ശേഷമായിരിക്കും മലബാറിൽ റാലി സംഘടിപ്പിക്കുക എന്നാണ് സൂചന. കൊച്ചിയിലും പൗരത്വ […]

കേരളം മാതൃകയാക്കാവുന്ന സംസ്ഥാനം ; പൗരത്വ നിയമ ഭേദഗതി നിയമത്തിനെതിരെ കേരള നിയമസഭ പ്രമേയം പാസാക്കിയ നടപടിയെ സ്വാഗതം ചെയ്ത് ഡി.എം.കെ അധ്യക്ഷൻ എം.കെ സ്റ്റാലിൻ

  സ്വന്തം ലേഖകൻ ചെന്നൈ: കേരളം മാതൃകയാക്കാവുന്ന സംസ്ഥാനം, പൗരത്വ ഭേദഗതി നിയമത്തിനെതിരെ കേരള നിയമ സഭ പ്രമേയം പാസാക്കിയ നടപടിയെ സ്വാഗതം ചെയ്ത് ഡിഎംകെ അധ്യക്ഷൻ എംകെ സ്റ്റാലിൻ രംഗത്ത്. കേരളത്തെ പോലെ രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളിലും നിയമത്തിനെതിരെ പ്രമേയം കൊണ്ടുവരണമെന്ന് സ്റ്റാലിൻ വ്യക്തമാക്കി. ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങളെ സംരക്ഷിക്കുന്നതിനായി എല്ലാ സംസ്ഥാനങ്ങളും പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രമേയം കൊണ്ടുവരണം. ജനവരി ആറിന് തമിഴ്‌നാട് നിയമസഭയുടെ പുതുവർഷത്തെ ആദ്യ സമ്മേളനം ചേരുമ്പോൾ നിയമത്തിനെതിരെ പ്രമേയം പാസാക്കാൻ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി തയ്യാറാകണമെന്നും ഫെയ്‌സ്ബുക്കിൽ […]

പൗരത്വ പ്രതിഷേധം ; ഇന്റർനെറ്റ് നിരോധിച്ചതുമൂലം മൊബൈൽ കമ്പനികൾക്ക് കോടികളുടെ നഷ്ടം

  സ്വന്തം ലേഖകൻ ന്യൂഡൽഹി: രാജ്യത്ത് പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭങ്ങൾ നിയന്ത്രിക്കുന്നതിനായി ഇന്റർനെറ്റ് നിരോധിച്ചതുമൂലം മൊബൈൽ കമ്പനികൾക്ക് കോടികളുടെ നഷ്ടം. ഒരോ മണിക്കൂറിലും 2.45 കോടി രൂപയാണ് കമ്പനികൾക്ക് നഷ്ടമാകുന്നതെന്ന് മൊബൈൽ കമ്പനി അധികൃതർ പറഞ്ഞു. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭങ്ങൾ തടയുന്നതിന്റെ ഭാഗമായി രാജ്യത്ത് പലയിടങ്ങളിലും ഇന്റർനെറ്റ് സേവനങ്ങൾക്ക് ഭരണകൂടം വിലക്ക് ഏർപ്പെടുത്തിയിരുന്നു. ഉത്തർപ്രദേശിൽ മാത്രം 18 ജില്ലകളിലാണ് ഇന്റർനെറ്റ് വിച്ഛേദിച്ചത്. ഡൽഹിയിലും വിലക്ക് ഏർപ്പെടുത്തിയിരുന്നു.