ചുങ്കം മെഡിക്കൽ കൊളേജ് റോഡിന്റെ റീ ടാറിങ്ങിന് ഫണ്ട് അനുവദിച്ചു
സ്വന്തം ലേഖകൻ ഏറ്റുമാനൂർ : കോട്ടയം മെഡിക്കൽ കൊളേജിലേക്കുള്ള പ്രധാനവഴിയും എം സി റോഡിന്റെ പാരലൽ റോഡുമായ ചുങ്കം മെഡിക്കൽ കൊളേജ് റോഡിന്റെ റീ ടാറിങ്ങിന് പണം അനുവദിച്ചു. ചുങ്കം മുതൽ അമ്പലക്കവലയുള്ള റോഡിന്റെ അറ്റകുറ്റപണികൾ പൂർത്തിയാക്കി റോഡ് മികച്ച നിലവാരത്തിലേക്ക് മാറ്റുന്നതിനാണ് തുക അനുവദിച്ചിരിക്കുന്നത്. കോട്ടയം കുമരകം റോഡിൽ ഇല്ലിക്കൽ മുതൽ താഴത്തങ്ങാടി വരെയുള്ള റോഡിന്റെ അറ്റകുറ്റപണികൾ പൂർത്തീകരിക്കുന്നതിനു പണം അനുവദിച്ചു. അടിയന്തരമായി ജോലികൾ പൂർത്തീകരിക്കുന്നതിനുമായി 328.70 ലക്ഷം രൂപയാണ് സംസ്ഥാന സർക്കാർ അനുവദിച്ചരിക്കുന്നത്.