video
play-sharp-fill

വടിയെടുത്താൽ ഇനി അടി കുട്ടികൾക്കല്ല, വടിയെടുക്കുന്നവർക്ക് ; ചൂരലിനെതിരെ ഉത്തരവുമായി സംസ്ഥാന സർക്കാർ

സ്വന്തം ലേഖകൻ തിരുവനന്തപുരം : സ്കൂളുകളിൽ കുട്ടികൾക്ക് നേരെ ഇനി വടിയെടുത്താൽ ” അടി ” കിട്ടുന്നത് വടി എടുത്തവർക്കും  സ്കൂളിനും. ഇതു സംബന്ധിച്ചുള്ള പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ നിർദ്ദേശം സ്കൂളുകൾക്ക് ലഭിച്ചു. ഇതിനുപുറമെ കടകളിൽ ചൂരൽ വില്ക്കുന്നത് തടയണമെന്നും, ചൂരൽ ഉപയോഗിക്കുന്ന സ്കൂളുകളുടെ അംഗീകാരം റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് ബാലാവകാശ കമ്മിഷൻ സർക്കാരിന് റിപ്പോർട്ട് നല്കിയിട്ടുണ്ട്. സ്കൂളുകൾക്ക് സമീപത്തുളള കടകളിൽ കെട്ടുകണക്കിന് ചൂരൽ വില്പനയ്ക്കുള്ളതായി ബാലാവകാശ കമ്മിഷന് ലഭിച്ച നിവേദനത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഈ വിവരങ്ങൾ അന്വേഷിക്കുന്നതിനായി പൊതു വിദ്യാഭ്യാസ ഡയറക്ടർ ഉപഡയറക്ടർമാരെയും ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു. […]