പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ;പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ച ചങ്ങനാശേരി പായിപ്പാട് സ്വദേശി ജെയ്സിൻ കൊച്ചുമോനെയാണ് ചിങ്ങവനം പോലീസ് അറസ്റ്റ് ചെയ്തത്.
ചങ്ങനാശേരി:പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ചങ്ങനാശ്ശേരി പായിപ്പാട് നാലുകോടി ഭാഗത്ത് തടത്തിൽ വീട്ടിൽ കൊച്ചുമോൻ മകൻ ജയ്സിൻ കൊച്ചുമോൻ (22) എന്നയാളെയാണ് ചിങ്ങവനം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ പെൺകുട്ടിയെ പ്രണയം നടിച്ച് വശത്താക്കി പീഡിപ്പിക്കുകയായിരുന്നു. പെൺകുട്ടിയുടെ പരാതിയെ തുടർന്ന് ചിങ്ങവനം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഇയാൾക്കെതിരെ മുൻപും പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് അതിക്രമം കാട്ടിയതിന് ചങ്ങനാശ്ശേരി സ്റ്റേഷനിൽ പോക്സോ കേസ് നിലവിലുണ്ട്. ചിങ്ങവനം സ്റ്റേഷൻ എസ്.എച്ച്.ഓ ജിജു ടി.ആർ , എസ്.ഐ റെജിമോൻ, […]