video
play-sharp-fill

അസമില്‍ ശൈശവ വിവാഹത്തിനെതിരായ അന്വേഷണം തുടർച്ചയായ മൂന്നാം ദിവസവും തുടരുന്നു; സംസ്ഥാനത്ത് മൂന്ന് ദിവസംകൊണ്ട് രജിസ്റ്റര്‍ ചെയ്തത് 4,074 ശൈശവ വിവാഹ കേസുകൾ, 2273 പേർ അറസ്റ്റിൽ

സ്വന്തം ലേഖകൻ ഗുവാഹത്തി: അസമില്‍ ശൈശവ വിവാഹത്തിനെതിരായ അന്വേഷണം തുടർച്ചയായ മൂന്നാം ദിവസവും തുടരുന്നു. സംസ്ഥാനത്ത് മൂന്ന് ദിവസംകൊണ്ട് രജിസ്റ്റര്‍ ചെയ്തത് 4,074 ശൈശവ വിവാഹ കേസുകളാണ്. ഇതിൽ 2273 പേർ അറസ്റ്റിലായി. 14നും 18നും ഇടയില് പ്രായമുള്ള പെണ്കുട്ടികളെ വിവാഹം […]

ഇടമലക്കുടിയിലെ ശൈശവ വിവാഹം; വരനായ 47കാരനെതിരെ പോക്സോ വകുപ്പ് പ്രകാരം കേസെടുത്തു ; എഫ്ഐആർ രജിസ്റ്റർ ചെയ്തത് മൂന്നാര്‍ പോലീസ് ; പ്രതി വിവാഹിതനും പ്രായ പൂർത്തിയായ രണ്ടു മക്കളുടെ പിതാവും

സ്വന്തം ലേഖകൻ ഇടുക്കി: ഇടമലക്കുടിയിലെ ശൈശവ വിവാഹവുമായി ബന്ധപ്പെട്ട് 47കാരനെതിരെ പോക്സോ വകുപ്പ് പ്രകാരം കേസെടുത്തു. വിവാഹിതനും പ്രായ പൂർത്തിയായ രണ്ടു മക്കളുടെ പിതാവുമായ ഇയാൾക്കെതിരെ മൂന്നാര്‍ പോലീസാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. 15 കാരിയായ പെണ്‍കുട്ടിയെ സിഡബ്യുസിയുടെ കേന്ദ്രത്തിലേക്ക് മാറ്റി. […]

സംസ്ഥാനത്ത് വീണ്ടും ശൈശവ വിവാഹം; 15 വയസുകാരിയെ 47 കാരൻ വിവാഹം ചെയ്തു ; ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയുടെ നിർദ്ദേശപ്രകാരം പോലീസ് അന്വേഷണം തുടങ്ങി

സ്വന്തം ലേഖകൻ ഇടുക്കി: സംസ്ഥാനത്ത് വീണ്ടും ശൈശവ വിവാഹം. ഇടുക്കി ഇടമലകുടിയിലാണ് സംഭവം. 15 വയസുകാരിയെ 47 കാരനാണ് വിവാഹം ചെയ്തത്.ഒരുമാസം മുൻപ് ആയിരുന്നു വിവാഹം. ഗോത്രാചാരപ്രകാരം ഇരുവരുടെയും മാതാപിതാക്കളുടെ സാന്നിധ്യത്തിൽ ഇടമലകുടിയിലാണ് വിവാഹം നടന്നത്. സംഭവത്തെക്കുറിച്ച് ജില്ലാ ശിശുസംരക്ഷണ ഓഫിസര്‍ക്ക് […]

പതിനേഴുകാരിയെ 32കാരൻ വിവാഹം കഴിച്ചു ; പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹം കഴിച്ച് പീഡിപ്പിച്ച 32കാരനും കല്യാണത്തിന് ഒത്താശ ചെയ്ത പെൺകുട്ടിയുടെ അമ്മയും അറസ്റ്റിൽ

സ്വന്തം ലേഖകൻ ചാലക്കുടി: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ മധ്യവയസ്‌കന് വിവാഹം ചെയ്തു നൽകിയ പെൺകുട്ടിയുടെ അമ്മ പൊലീസ് പിടിയിൽ. മാടായിക്കോണം സ്വദേശിയായ യുവതിയാണ് പതിനേഴുകാരിയായ തന്റെ മകളെ 32 വയസുകാരന് വിവാഹം ചെയ്ത് നൽകിയത്. 17 കാരിയെ വിവാഹം ചെയ്യുകയും തുടർന്ന് പീഡനത്തിന് […]

പതിനാറുകാരിയെ മിന്നുചാർത്തി 31കാരൻ : കുഞ്ചിത്തണ്ണിയിൽ യുവാവിനെതിരെ പൊലീസ് കേസെടുത്തു ; വിവാഹം നടത്താൻ കൂട്ടുനിന്ന കുടുബാംഗങ്ങൾക്കും ക്ഷേത്ര ഭാരവാഹികൾക്കെതിരെയും ഇന്ന് കേസെടുക്കും

സ്വന്തം ലേഖകൻ തൊടുപുഴ : പതിനാറുകാരിയെ വിവാഹം ചെയ്ത 31കാരനെതിരെ പൊലീസ് കേസെടുത്തു. പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ വിവാഹം ചെയ്ത കുഞ്ചിത്തണ്ണി സ്വദേശി രഞ്ജിത്തിനെതിരെയാണ് (31) പൊലീസ് കേസെടുത്തിരിക്കുന്നത്. കുമാരമംഗലത്ത് താമസിക്കുന്ന തമിഴ്‌നാട് സ്വദേശിനിയെയാണ് രഞ്ജിത്ത് വിവാഹം ചെയ്തത്. കുഞ്ചിത്തണ്ണിയിലെ ഒരു ക്ഷേത്രത്തിൽ […]