play-sharp-fill

കോട്ടയം ജില്ലയില്‍ 145 പേര്‍ക്ക് കോവിഡ് ; 144 പേര്‍ക്കും സമ്പര്‍ക്കം മുഖേന രോഗം

സ്വന്തം ലേഖകൻ കോട്ടയം : ജില്ലയില്‍ 145 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 144 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ ഒരാള്‍ രോഗബാധിതനായി. പുതിയതായി 2010 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 67 പുരുഷന്‍മാരും 67 സ്ത്രീകളും 11 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 21 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 861 പേര്‍ രോഗമുക്തരായി. 4161 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 77426 പേര്‍ കോവിഡ് ബാധിതരായി. 73085 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 17783 […]

കുട്ടികളെയുമായി പൊതുസ്ഥലത്ത് എത്തിയാൽ രണ്ടായിരം രൂപ പിഴ..! സോഷ്യൽ മീഡിയയിൽ നിറഞ്ഞ വ്യാജ വാർത്തയ്ക്കു പിന്നിലെ സത്യം ഇങ്ങനെ

തേർഡ് ഐ ബ്യൂറോ തിരുവനന്തപുരം: കുട്ടികളെയുമായി പൊതുസ്ഥലത്ത് എത്തിയാൽ രണ്ടായിരം രൂപ പിഴ അടയ്‌ക്കേണ്ടി വരുമോ..! രണ്ടു ദിവസമായി സോഷ്യൽ മീഡിയയിൽ നടക്കുന്ന പ്രചാരണമാണ് ഇത്. ഈ പ്രചാരണത്തിനു പിന്നിലെ സത്യമെന്താണെന്നു ഡി.ജി.പി തന്നെ ഒടുവിൽ വിളിച്ചു പറഞ്ഞു. കുട്ടികളുമായി പൊതുസ്ഥലത്ത് വരുന്ന രക്ഷിതാക്കൾക്കെതിരെ നിയമനടപടിയെന്ന വാർത്ത അടിസ്ഥാനരഹിതമെന്ന് പൊലീസ്. പത്തു വയസിൽ താഴെയുള്ള കുട്ടികളുമായി പൊതുസ്ഥലത്തു വരുന്നവരിൽ നിന്ന് 2,000 രൂപ പിഴ ഈടാക്കുമെന്ന വാർത്ത അടിസ്ഥാനരഹിതമാണെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു. വ്യാജവാർത്ത പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും. […]