play-sharp-fill

വിദ്യാര്‍ത്ഥിയുടെ കയ്യെല്ല് അടിച്ച് പൊട്ടിച്ച് അദ്ധ്യാപിക; തല്ലിയത് സത്യമാണെങ്കിലും എല്ല് പൊട്ടുന്ന രീതിയില്‍ തല്ലിയിട്ടില്ലെന്ന് പ്രധാനാധ്യാപിക

സ്വന്തം ലേഖകന്‍ ആലുവ: കുട്ടമശ്ശേരി ഗവ.ഹൈസ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ത്ഥിയുടെ കൈയ്യെല്ല് അധ്യാപിക അടിച്ച് പൊട്ടിച്ചതായി പരാതി. കഴിഞ്ഞ 17നാണ് സംഭവം നടന്നത്. കണക്ക് ക്ലാസില്‍ ഉത്തരം തെറ്റിച്ചപ്പോള്‍ അധ്യാപിക മറിയാമ്മ ചൂരല്‍ ഉപയോഗിച്ച് പല തവണ കൈയ്യിലും നെഞ്ചിലും തല്ലിയെന്നാണ് പരാതി. കൈക്കുഴയില്‍ അടിച്ച ഭാഗത്ത് തന്നെ പല തവണ ചൂരല്‍ പ്രയോഗിച്ചപ്പോഴാണ് എല്ല് പൊട്ടിയതെന്നും വിദ്യാര്‍ത്ഥി പറയുന്നു. തല്ലിയെന്നത് സത്യമാണെങ്കിലും എല്ല് പൊട്ടുന്ന തരത്തില്‍ തല്ലിയിട്ടില്ലെന്നാണ് പ്രധാനാധ്യാപികയുടെ പ്രതികരണം. കുറ്റാരോപിതയായ ടീച്ചര്‍ക്കെതിരെ നടപടി എടുക്കുന്നതിന് പകരം പണം നല്‍കി കേസ് ഒതുക്കാനാണ് സ്‌കൂള്‍ […]