തിരികെയെത്താന്‍ വൈകുന്ന ദിവസങ്ങളില്‍ വീട്ടിലെത്തിച്ചിരുന്നത് സഹോദരീ ഭര്‍ത്താവ്; ഭാര്യയ്ക്ക് നൈറ്റ് ഡ്യൂട്ടി ഉണ്ടായിരുന്ന ദിവസം കൊലപാതകം; ചുണ്ടിന് താഴെ ചെറിയ ചുവപ്പ് പാട്; ദേഹമാസകലം മണല്‍ പറ്റിയ നിലയില്‍; ഒളിവില്‍ പോയ സഹോദരീ ഭര്‍ത്താവ് പിടിയിലായത് ബന്ധുവീട്ടില്‍ നിന്ന്; ഹരികൃഷ്ണയുടെ മരണത്തില്‍ നടുക്കം മാറാതെ നാട്

  സ്വന്തം ലേഖകന്‍ ചേര്‍ത്തല: കടക്കരപ്പള്ളി തളിശേരിത്തറ ഉല്ലാസിന്റെയും സുവര്‍ണയുടെയും ഇളയമകള്‍ ഹരികൃഷ്ണ(25) യുടെ മരണത്തില്‍ നടുക്കം മാറാതെ നാട്. ഹരികൃഷ്ണയുടെ മരണശേഷം ഒളിവില്‍പ്പോയ മൂത്തസഹോദരി നീതുവിന്റെ ഭര്‍ത്താവ് കടക്കരപ്പള്ളി പുത്തന്‍കാട്ടുങ്കല്‍ രതീഷ് (ഉണ്ണി 40) കഴിഞ്ഞദിവസം രാത്രി ഏഴോടെ ചേര്‍ത്തല ചെങ്ങണ്ടയ്ക്കടുത്തുള്ള ബന്ധുവീട്ടില്‍നിന്നു പിടിയിലായി. വെള്ളിയാഴ്ച വൈകിട്ട് 6.45നു മെഡിക്കല്‍ കോളജില്‍നിന്നു ജോലി കഴിഞ്ഞു ചേര്‍ത്തലയിലെത്തിയ ഹരികൃഷ്ണയെ രതീഷ് തന്റെ വീട്ടിലേക്കു കൂട്ടിക്കൊണ്ടുപോയെന്നാണു പൊലീസിനു ലഭിച്ച വിവരം. കൊലപാതകമാണോയെന്നു പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷമേ സ്ഥിരീകരിക്കാനാകൂവെന്ന് പൊലീസ് പറഞ്ഞു. ആലപ്പുഴ കടപ്പുറം ആശുപത്രിയില്‍ താല്‍കാലിക നഴ്‌സായിരുന്ന […]