play-sharp-fill

മദ്യലഹരിയിൽ രാത്രി റോഡിൽ സ്ത്രീകളുടെ അഴിഞ്ഞാട്ടം; കൂട്ടത്തിൽ ഒരാൾ കെട്ടിടത്തിൽ നിന്നും താഴേക്ക് ചാടി

സ്വന്തം ലേഖകൻ ചെന്നൈ: കഴിഞ്ഞ ദിവസം മദ്യലഹരിയിൽ രാത്രിയിൽ നടുറോഡിൽ അഴിഞ്ഞാടിയ യുവതികളുടെ കൂട്ടത്തിലുള്ള ഒരാൾ കെട്ടിടത്തിൽനിന്നും താഴേക്കു ചാടി. ചെന്നൈയിലാണ് സംഭവം. മദ്യപിച്ച് മദോന്മത്തരായ യുവതികൾ റോഡിൽ വാഹനങ്ങൾ തടയുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. അന്ന് പൊലീസ് സ്ഥലത്തെത്തി വളരെ ശ്രമകരമായാണ് ഇവരെ കീഴ്പ്പെടുത്തി വീട്ടിലെത്തിച്ചത്. ഇവർക്കെതിരെ പൊതുസ്ഥലത്ത് മദ്യപിച്ച് ബഹളം വച്ചതിനും ഗതാഗതം തടസപ്പെടുത്തിയതിനും കേസും റജിസ്റ്റർ ചെയ്തു. ഇതിനിടെയാണ് കൂട്ടത്തിലെ സൊനാലി എന്ന യുവതി വീണ്ടും മദ്യപിച്ച ശേഷം നാലാം നിലയിൽനിന്ന് താഴേക്കു ചാടിയത്. സംഭവം ഇങ്ങനെ: തുടർച്ചയായ ഫോൺകോളുകളെ […]

കാർത്തികോത്സവം കഴിഞ്ഞു മടങ്ങവേ ലോറിയും മിനി ട്രക്കും കൂട്ടിയിടിച്ച് അപകടം ; ആറുപേർക്ക് ദാരുണാന്ത്യം ; മരിച്ചവരുടെ കുടുംബത്തിന് ഒരു ലക്ഷം രൂപ വീതം ധനസഹായം

ചെന്നൈ: ക്ഷേത്രോത്സവം കഴിഞ്ഞു മടങ്ങവേ അപകടത്തിൽപ്പെട്ട് 6 പേർക്ക് ദാരുണാന്ത്യം. തമിഴ്‌നാട് ചെങ്കൽപട്ട് ജില്ലയിലെ മധുരാന്തഗത്തിന് സമീപം ലോറി മിനി ട്രക്കിൽ ഇടിച്ചാണ് അപകടം നടന്നത് . അഞ്ച് പേർക്ക് പരിക്കേറ്റു. ചന്ദ്രശേഖർ (70), ശശികുമാർ (30), ദാമോധരൻ (28), ഏഴുമലൈ (65), ഗോകുൽ (33), ശേഖർ (55) എന്നിവരാണ് മരിച്ചത്. തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ അനുശോചനം രേഖപ്പെടുത്തി. അപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന് ഒരു ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു. കാർത്തിക ദീപം ഉത്സവം ആഘോഷിച്ച് തിരുവണ്ണാമലൈ ജില്ലയിൽ നിന്ന് […]