ചന്ദ്രയാൻ 3 : ദൗത്യവുമായി ഐ.എസ്.ആർ.ഒ , 2020 നവംബറിനുള്ളിൽ വിക്ഷേപണം നടത്താൻ തയ്യാറെടുക്കുകയാണെന്ന് റിപ്പോർട്ടുകൾ

  സ്വന്തം ലേഖകൻ ബെംഗളൂരു: ചന്ദ്രോപരിതലത്തിൽ സോഫ്റ്റ് ലാൻഡിംഗ് നടത്താനുള്ള ചന്ദ്രയാൻ 2ന്റെ ആദ്യ ശ്രമം പരാജപ്പെട്ടതിന് പിന്നാലെ ചന്ദ്രയാൻ 3 ദൗത്യവുമായി ഐ.എസ്.ആർ.ഒ. ചന്ദ്രയാൻ 3 അടുത്ത വർഷം നവംബറിനുള്ളിൽ വിക്ഷേപിക്കാൻ ഇസ്രോ തയ്യാറെടുക്കുകയാണെന്നാണ് റിപ്പോർട്ടുകൾ. ഈ ദൗത്യത്തിനായി ഒരു ഉന്നതതല സമിതിയും മൂന്ന് സബ് കമ്മിറ്റികളും രൂപികരിച്ചിട്ടുണ്ട്. ചാന്ദ്രയാൻ 2വിന്റെ ഓർബിറ്റർ ഇപ്പോഴും പ്രവർത്തനക്ഷമമായതിനാൽ ചന്ദ്രയാൻ 3ൽ ലാൻഡറും റോവറും മാത്രമേ ഉണ്ടാകുവെന്നാണ് സൂചന. അതേസമയം റോവർ, ലാൻഡർ, ലാൻഡിംഗ് പ്രവർത്തനങ്ങൾ എന്നിവയ്ക്ക് കൂടുതൽ പ്രാധാന്യം നൽകും. ഇതുവരെ ദൗത്യത്തിന്റെ ലാൻഡിംഗ് […]