play-sharp-fill

ഇടുക്കിയില്‍ വീണ്ടും കാട്ടാന ആക്രമണം; തൊഴിലാളികളുടെ വാഹനം തകര്‍ത്തു; ആക്രമണം നടത്തിയത് ചക്കക്കൊമ്പന്‍ എന്ന് വിളിപ്പേരുള്ള കാട്ടാന

സ്വന്തം ലേഖകൻ ഇടുക്കി: ഇടുക്കിയില്‍ വീണ്ടും കാട്ടാന ആക്രമണം.ചിന്നകനാല്‍ 80 ഏക്കറില്‍ തൊഴിലാളികളുടെ വാഹനം തകർത്തു. ചക്കക്കൊമ്പന്‍ എന്ന് വിളിപ്പേരുള്ള കാട്ടാനയാണ് ആക്രമണം നടത്തിയത്.ഇന്ന് രാവിലെയാണ് തൊഴിലാളികളുടെ ജീപ്പിനു നേരെ ചക്കകൊമ്പന്‍ ആക്രമണം നടത്തിയത്. തൊഴിലാളികളെ തോട്ടത്തില്‍ ഇറക്കി മടങ്ങിയ വാഹനത്തിനു നേരെയാണ് അക്രമണം ഉണ്ടായത്. ആന ജീപ്പിനെ ആക്രമിക്കാന്‍ വരുന്നതു കണ്ട് ഡ്രൈവര്‍ ഓടി രക്ഷപ്പെടുകയായിരുന്നു. ജീപ്പിന്‍റെ മുന്‍വശം ആന തകര്‍ത്തു. ഒരു ബൈക്ക് യാത്രികനും പരിക്കേറ്റിട്ടുണ്ട്.