video
play-sharp-fill

ചടയമംഗലത്തെ മന്ത്രവാദം; പ്രതികളെ പിടികൂടാൻ കഴിയാതെ പൊലീസ്. പ്രതികൾക്കായി തമിഴ്നാട്ടിൽ നടത്തിയ പരിശോധനയും വിഫലമായി. അന്വേഷണം മറ്റേതെങ്കിലും ഏജൻസിക്ക് കൈമാറണമെന്നാണ് പരാതിക്കാരുടെ ആവശ്യം.

കൊല്ലം ചടയമംഗലത്ത് യുവതിയെ നഗ്നപൂജയ്ക്ക് ഇരയാക്കാൻ ശ്രമിച്ചെന്ന കേസിൽ പ്രതിയായ മന്ത്രവാദിയെയും കൂട്ടാളിയെയും ഇതുവരെ പിടികൂടാൻ പൊലീസിന് കഴിഞ്ഞിട്ടില്ല. തമിഴ്നാട്ടിലെ വിവിധ സ്ഥലങ്ങൾ കേന്ദ്രീകരിച്ച് പരിശോധന നടത്തിയെങ്കിലും ഫലമുണ്ടായില്ലെന്നാണ് പൊലീസ് തന്നെ നൽകുന്ന വിവരം. പ്രതികൾക്കെതിരെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മന്ത്രവാദത്തിന് ഇരയാക്കിയതിൽ പോക്സോ കേസും നിലവിലുണ്ട്. എന്നാൽ കേസിൽ പൊലീസിൻ്റെ മെല്ലെപ്പോക്ക് തുടരുകയാണെന്ന വിമർശനമാണ് നിലവിൽ ഉയരുന്നത്. മന്ത്രി അടക്കം വിഷയത്തിൽ ഇടപെട്ടിട്ടും പ്രതികളെ പിടിക്കുവാൻ പോലീസിന് കഴിയാത്തത് വലിയ നാണക്കേട് തന്നെയാണ് ഉണ്ടാക്കിയിരിക്കുന്നത്. പൂയപ്പള്ളി ചടയമംഗലം സ്റ്റേഷനിലെ എസ്എച്ച്ഒമാർക്കാണ് നിലവിൽ കേസിൻ്റെ അന്വേഷണ […]