ചടയമംഗലം നഗ്നപൂജ; പ്രതികൾക്കെതിരെ കൂടുതൽ പരാതികൾ; കേസിലെ പ്രധാന പ്രതിയായ അബ്ദുൽ ജബ്ബാറിന്റെ സഹായി സിദ്ദിഖിനെതിരെ ഭാര്യയും ഭാര്യാമാതാവും ശനിയാഴ്‌ച പൊലീസിൽ പരാതി നൽകി. പല ദിവസങ്ങളിലും ലഹരിമരുന്ന് നൽകി സിദ്ദിഖ് ഭാര്യയെ മയക്കിക്കിടത്തിയിരുന്നതായി പരാതിയിൽ…വിശദമായി അന്വേഷിക്കാൻ പോലീസ്.
മന്ത്രവാദത്തിന്റെ പേരിൽ യുവതിയെ നഗ്നപൂജയ്ക്ക് പ്രേരിപ്പിച്ച സംഭവത്തിൽ കൂടുതൽപേർ പരാതിയുമായി പൊലീസിനെ സമീപിച്ചു. കേസിലെ പ്രധാന പ്രതിയായ അബ്ദുൽ ജബ്ബാറിന്റെ സഹായി സിദ്ദിഖിനെതിരെ ഭാര്യയും ഭാര്യാമാതാവും ശനിയാഴ്‌ച പൊലീസിൽ പരാതി നൽകി. ഓയൂർ സ്വദേശിയായ യുവതിയെയാണ് സിദ്ദിഖ് വിവാഹം കഴിച്ചത്. എന്നാൽ, ഇത് നിയമപരമായി രജിസ്റ്റർ ചെയ്‌തിരുന്നില്ല. വിവാഹദിവസം രാത്രിയിൽ ഭാര്യക്ക് പ്രേതബാധയുണ്ട് എന്ന് അറിയിച്ച് വധുവിന്റെ വീട്ടിലേക്ക് സിദ്ദിഖ് ഫോൺ ചെയ്‌തിരുന്നു. സ്ഥലത്തെത്തിയ ബന്ധുക്കൾ യുവതി ബോധരഹിതയായി കിടക്കുന്നതാണ് കണ്ടത്. എന്നാൽ, സിദ്ദിഖിന്റെ വീട്ടിലുള്ളവർ ഈ വിവരം അറിഞ്ഞിരുന്നില്ല. പിന്നീട് പല ദിവസങ്ങളിലും […]