സ്ത്രീകളെയും 65ന് മുകളിൽ പ്രായമുള്ളവരെയും 15 വയസിൽ താഴെയുള്ളവരെയും പൊലീസ് സ്റ്റേഷനിലേക്ക് വരുത്തരുത് ; ഇവരെ വീടുകളിൽ പോയി ചോദ്യം ചെയ്യണം : പുതിയ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ മാർഗരേഖ ഇങ്ങനെ

സ്വന്തം ലേഖകൻ   ന്യൂഡൽഹി: കസ്റ്റഡി പീഡനങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ പുതിയ മാർഗരേഖയുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. സ്ത്രീകളെയും 65 വയസിൽ കൂടുതലുള്ളവരെയും 15 വയസിൽ താഴെയുള്ളവരെയും സ്റ്റേഷനിലേക്ക് വിളിക്കാതെ വീടുകളിൽ പോയി ചോദ്യം ചെയ്യണമെന്ന് പുതിയ കേന്ദ്ര മാർഗരേഖയിൽ വ്യക്തമാക്കുന്നു. ചോദ്യം ചെയ്യാൻ വിളിക്കുന്നവരെ നിശ്ചിത സമയത്തിൽ കൂടുതൽ കസ്റ്റഡിയിൽ വെക്കാൻ പാടില്ലെന്നും കരട് മാർഗരേഖയിൽ പറയുന്നു. പൊലീസിനെ കൂടുതൽ മാനവികമാക്കാനുള്ള പരിഷ്‌കാരങ്ങൾ അടങ്ങിയ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ കീഴിലുള്ള ബ്യൂറോ ഓഫ് പൊലീസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റിന്റെതാണ് (ബിപിആർഡി) കരടുമാർഗരേഖ. ബി.പി.ആർ.ഡിയുടെ പ്രധാന […]