30 മിനിട്ട് ദേശീയ പ്രാധാന്യമുള്ള വിഷയങ്ങൾ: ടിവി ചാനലുകൾക്ക് മാർഗരേഖ.രാജ്യത്തെ ടെലിവിഷൻ ചാനലുകളുടെ അപ്‌ലിങ്കിംഗ്-ഡൗൺലിങ്കിംഗ് അടക്കമുള്ള വിവിധ നടപടികൾ പരിഷ്‌കരിച്ച മാർഗരേഖ കേന്ദ്രമന്ത്രിസഭായോഗം അംഗീകരിച്ചു.11 വർഷത്തിന് ശേഷമാണ് ഇത്തരമൊരു പരിഷ്കരണം.
ടിവി ചാനലുകൾ ദേശീയ പ്രാധാന്യമുള്ളതും സാമൂഹ്യപ്രസക്തിയുള്ളതുമായ വിഷയങ്ങളിൽ ഒരു ദിവസം കുറഞ്ഞത് അരമണിക്കൂർ ദൈർഘ്യമുള്ള പരിപാടികൾ സംപ്രേക്ഷണം ചെയ്യണമെന്ന് കേന്ദ്ര വാർത്താ വിനിമയ പ്രക്ഷേപണ മന്ത്രാലയത്തിന്റെ പുതിയ മാർഗരേഖയിൽ പറയുന്നു. രാജ്യത്തെ ടെലിവിഷൻ ചാനലുകളുടെ അപ്‌ലിങ്കിംഗ്-ഡൗൺലിങ്കിംഗ് അടക്കമുള്ള വിവിധ നടപടികൾ പരിഷ്‌കരിച്ച മാർഗരേഖ കേന്ദ്രമന്ത്രിസഭായോഗം അംഗീകരിച്ചു.11 വർഷത്തിന് ശേഷമാണ് ഇത്തരമൊരു പരിഷ്കരണം. പുതിയ മാർഗരേഖ പ്രകാരം മുൻകൂട്ടി രജിസ്റ്റർ ചെയ്‌ത പരിപാടികളുടെ തത്സമയസംപ്രേഷണത്തിനു മുൻകൂർ അനുമതി ആവശ്യമില്ല. ഇന്ത്യൻ ടെലിപോർട്ടുകൾക്കു വിദേശ ചാനലുകൾ അപ്‌ലിങ്ക് ചെയ്യാം. ഭാഷ മാറ്റൽ,എസ്.ഡി-എച്ച്.ഡി മാറ്റം എന്നിവയ്‌ക്കും മുൻകൂർ അനുമതി […]