play-sharp-fill

സിസിഎൽ സൂപ്പർ താര പോരാട്ടം ഇന്ന്; കര്‍ണാടക ബുള്‍ഡോസേഴ്‍സിനെതിരെ ടോസ് നേടി കേരള സ്ട്രൈക്കേഴ്സ്; ബാറ്റിംഗ് തെരഞ്ഞെടുത്ത് ക്യാപ്റ്റൻ കുഞ്ചാക്കോ ബോബൻ

സ്വന്തം ലേഖകൻ ജയ്‌പൂർ: വിജയം ലക്ഷ്യമിട്ട് രണ്ടാമങ്കത്തിനൊരുങ്ങി കേരള സ്‌ട്രൈക്കേഴ്‌സ്.സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്‍ കര്‍ണാടക ബുള്‍ഡോസേഴ്‍സിനെതിരെയുള്ള മത്സരത്തില്‍ കേരള സ്ട്രൈക്കേഴ്സ് ടോസ് സ്വന്തമാക്കി. ടോസ് നേടിയ കുഞ്ചാക്കോ ബോബന്‍ ആദ്യം ബാറ്റിംഗ് തെരഞ്ഞെടുത്തു. മികച്ച മത്സരം പുറത്തെടുക്കാന്‍ ശ്രമിക്കുമെന്ന് കേരള സ്‍ട്രൈക്കേഴ്‍സിന്റെ ക്യാപ്റ്റനും ബ്രാന്‍ഡ് അംബാസിഡറുമായ കുഞ്ചാക്കോ ബോബന്‍ പറഞ്ഞു. എന്നാല്‍ നാല് ഇന്നിംഗ്‍സുകളുള്ള മത്സരത്തില്‍ ടോസ് നിര്‍ണായകമല്ല എന്ന് കര്‍ണാടക ബുള്‍ഡോസേഴ്‍സ് നായകന്‍ പ്രദീപ് പ്രതികരിച്ചു. തെലുങ്ക് വാരിയേഴ്‍സിനെതിരെയുള്ള ആദ്യ മത്സരത്തില്‍ ടീമിനെ നയിച്ചത് കുഞ്ചാക്കോ ബോബനു പകരം ഉണ്ണി മുകുന്ദനായിരുന്നു. ടോസ് […]

സ്ക്രീനിലെ താരങ്ങളുടെ പോരാട്ടം ഇനി കളിക്കളത്തിൽ…! ഇടവേളയ്ക്ക് ശേഷം സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിന് തുടക്കം; തെലുഗു വാരിയേഴ്‌സുമായി കൊമ്പ് കോർക്കാൻ കേരള സ്‌ട്രൈക്കേഴ്‌സ് ഇന്നിറങ്ങും

സ്വന്തം ലേഖകൻ മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷം നടക്കുന്ന സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിൽ അങ്കം കുറിക്കാനായി C3 കേരള സ്‌ട്രൈക്കേഴ്‌സ് ഇന്നിറങ്ങും. റായ്പൂരിൽ നടക്കുന്ന മത്സരത്തിൽ തെലുഗു വാരിയേഴ്‌സാണ് എതിരാളികൾ. വൈകിട്ട് 2.30നാണ് മത്സരം. കുഞ്ചാക്കോ ബോബന്റെ നേതൃത്വത്തിൽ ഇറങ്ങുന്ന കേരള ടീമിൽ ആസിഫ് അലി, രാജീവ് പിള്ള, ഉണ്ണി മുകുന്ദൻ, അർജുൻ നന്ദകുമാർ, ഇന്ദ്രജിത്ത് സുകുമാരൻ, സിദ്ധാർഥ് മേനോൻ, മണിക്കുട്ടൻ, വിജയ് യേശുദാസ്, ഷഫീഖ് റഹ്‌മാൻ, വിവേക് ഗോപൻ, സൈജു കുറുപ്പ്, വിനു മോഹൻ, നിഖിൽ കെ മേനോൻ, പ്രജോദ് കലാഭവൻ, ആന്റണി […]