കാനഡയിലേക്ക് വിസ വാഗ്ദാനം ചെയ്ത് കോടികൾ തട്ടി; മുംബൈ സ്വദേശികളായ രണ്ടു യുവാക്കൾ പിടിയിൽ..! തട്ടിപ്പിനിരയായത് നിരവധി പേർ
സ്വന്തം ലേഖകൻ തൃശൂർ: കാനഡയിലേക്ക് വിസ വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയ മുംബൈ സ്വദേശികളായ രണ്ടു പേരെ ദില്ലിയിൽ നിന്ന് തൃശൂർ അന്തിക്കാട് പൊലീസ് പിടികൂടി. താനെ സ്വദേശികളായ ജോജോ വിൽഫ്രഡ് ക്രൂയിസ് (46), സഹോദരൻ ജൂലിയസ് വിൽഫ്രഡ് ക്രൂയിസ് (38) എന്നിവരാണ് പിടിയിലായത്. തൃശൂർ എറണാകുളം ജില്ലകളിൽ നിന്നടക്കം 18 പേരാണ് ഇവരുടെ തട്ടിപ്പിന് ഇരയായത്. പണം പോയവരിൽ കൂടുതലും തൃശൂർ ജില്ലക്കാരാണ്.6 മുതല്‍ 12 ലക്ഷം വരെയാണ് ഇവർ ഓരോരുത്തരിൽ നിന്നായി വാങ്ങിയത്. തൃശൂർ കുന്നത്തങ്ങാടി സ്വദേശിനി ബിജി പ്രൊവിൻ നൽകിയ […]