play-sharp-fill

കെട്ടുപൊട്ടിച്ചോടി ഒട്ടകം ; നിയന്ത്രിക്കാൻ ശ്രമിക്കുന്നതിനിടെ ഉടമയുടെ തല കടിച്ചെടുത്തു; കണ്ടുനിന്ന നാട്ടുകാർ ഒട്ടകത്തെ തല്ലിക്കൊന്നു; തല ഒട്ടകം ചവച്ചരച്ചെന്നും റിപ്പോർട്ടുകൾ

സ്വന്തം ലേഖകൻ രാജസ്ഥാൻ : കെട്ടുപൊട്ടിച്ചോടിയത് നിയന്ത്രിക്കാൻ ശ്രമിക്കുന്നതിനിടെ ഉടമയുടെ തല ഒട്ടകം കടിച്ചെടുത്തു. രാജസ്ഥാനിലെ ബിക്കാനീറിലെ പഞ്ചു ഗ്രാമത്തിലാണ് സംഭവം. ഒട്ടകത്തിന്റെ ആക്രമണത്തിൽ ഉടമ സൊഹൻറാം നായക് മരിച്ചു. സംഭവത്തിന്‌ ശേഷം നാട്ടുകാർ ചേർന്ന് ഒട്ടകത്തിനെ തല്ലിക്കൊന്നു. ഒട്ടകത്തെ കെട്ടിയിട്ട നിലയിലായിരുന്നു. അതുവഴി മറ്റൊരു ഒട്ടകം കടന്നുപോയപ്പോൾ കയർ പൊട്ടിച്ച് ഈ ഒട്ടകം പിന്നാലെ ഓടി. ഇതുകണ്ട സൊഹൻറാം നായക് ഒട്ടകത്തിന്റെ പിന്നാലെ ഓടുകയും അതിനെ പിടിച്ചുകെട്ടാൻ ശ്രമിക്കുകയും ചെയ്തു. ഇതിൽ അക്രമാസക്തനായ ഒട്ടകം ഉടമയുടെ കഴുത്തിൽ കടിച്ച് മുകളിലേക്കുയർത്തി വീണ്ടും നിലത്തേക്കെറിഞ്ഞു. […]