എസ് എം എ ചികിത്സയിൽ നിർണ്ണായക വഴിത്തിരിവ്; കോഴിക്കോട് ആസ്റ്റർ മിംസിൽ ചികിത്സയിൽ കഴിയുന്ന 23 മാസം പ്രായമുള്ള കുഞ്ഞിന് 15 കോടി വിലവരുന്ന മരുന്ന് സൗജന്യമായി ലഭ്യമാക്കി

തേർഡ് ഐ ബ്യൂറോ കോഴിക്കോട് : സ്‌പൈനൽ മസ്‌കുലാർ അട്രോഫി (എസ്. എം. എ) എന്ന സുഷുമ്‌നാഡികളുടെ കോശങ്ങളെ ബാധിക്കുന്ന അപൂർവ്വ ജനിതക രോഗ ചികിത്സയിൽ നിർണ്ണായകമായ മാറ്റങ്ങൾക്ക് വഴിയൊരുക്കിക്കൊണ്ട് നൂതനവും ഫലപ്രദവുമായ ജീൻതെറാപ്പി മരുന്ന് കോഴിക്കോട് ആസ്റ്റർ മിംസ് ഹോസ്പിറ്റലിൽ ചികിത്സയിലുള്ള 23 മാസം പ്രായമുള്ള കുഞ്ഞിന് ലഭ്യമാക്കി. ഏകദേശം പതിനഞ്ച് കോടിരൂപയോളം വിലവരുന്ന ഈ മരുന്ന് ആഗോളതലത്തിൽ പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനകളുടെ സഹായത്തോടെയാണ് സൗജന്യമായി ലഭ്യമാക്കിയത്. പതിനായിരം നവജാത ശിശുക്കളിൽ ഒരാൾക്ക് എന്ന രീതിയിലാണ് ലോകത്താകമാനം എസ് എം എ രോഗം […]