മകന്റെ വിയോഗം അറിയാതെ പിതാവും യാത്രയായ് ; കഫേ കോഫി ഡേ സ്ഥാപകൻ സിദ്ധാർത്ഥയുടെ പിതാവ് അന്തരിച്ചു
സ്വന്തം ലേഖിക മംഗളുരു: ജീവനൊടുക്കിയ കഫേ കോഫി ഡേ (സിസിഡി) സ്ഥാപകൻ വി.ജി. സിദ്ധാർത്ഥയുടെ പിതാവ് ഗംഗയ്യ ഹെഗ്‌ഡേ (96) നിര്യാതനായി. മൈസൂരുവിലെ ശാന്തവേരി ഗോപാലഗൗഡ ആശുപത്രിയിലായിരുന്നു അന്ത്യം. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ഒരു മാസത്തോളമായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അബോധാവസ്ഥയിലായതിനാൽ മകൻറെ വിയോഗം ഗംഗയ്യ അറിഞ്ഞിരുന്നില്ല. മരിക്കുന്നതിനു രണ്ടു ദിവസം മുമ്പ് സിദ്ധാർത്ഥ ഗംഗയ്യയെ കാണാൻ എത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഗംഗയ്യ മയക്കത്തിലേക്കു വഴുതിവീണത്. അതിനുശേഷം മകനു സംഭവിച്ചതൊന്നും അച്ഛൻ അറിഞ്ഞിട്ടില്ല. ചിക്കമഗളൂരുവിലെ കാപ്പി കർഷകരുടെ തലതൊട്ടപ്പനെന്നു വിശേഷിപ്പിക്കാവുന്നവിധം സമ്പത്തും സ്വാധീനശേഷിയുമുള്ള ഗംഗയ്യ ഹെഗ്‌ഡേക്കും […]