play-sharp-fill

കോട്ടയത്ത് മൂന്നാം ഘട്ടത്തിൽ രോഗം സ്ഥിരീകരിച്ച 46 പേരിൽ 45 പേരും പുറത്തുനിന്ന് എത്തിയവർ ; സമ്പർക്കം മൂലം രോഗം സ്ഥിരീകരിച്ചത് ഒരാൾക്ക് മാത്രം

സ്വന്തം ലേഖകൻ കോട്ടയം : ജില്ലയിൽ കൊറോണ വൈറസിന്റെ മൂന്നാം ഘട്ട വ്യാപനത്തിൽ രോഗം സ്ഥിരീകരിച്ചത് 46 പേർക്ക്. ഇതിൽ മീനടം സ്വദേശിയായ 58കാരനു മാത്രമാണ് സമ്പർക്കം മൂലം രോഗം ബാധിച്ചത്. മറ്റുള്ളവരെല്ലാം സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയവരാണ്. ഇതിൽ 30 പേർ വിദേശ രാജ്യങ്ങളിൽനിന്നും 15 പേർ മറ്റ് സംസ്ഥാനങ്ങളിൽനിന്നുമാണ് വന്നത്. കുവൈറ്റിൽനിന്ന് മെയ് 26ന് ഒരേ വിമാനത്തിൽ എത്തിയ 16 പേരിൽ ഒൻപതു പേർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. പുറത്തുനിന്ന് എത്തുന്നവരെ ജില്ലയിലേക്ക് കൊണ്ടുവരുന്നതിലും ക്വാറന്റൈയിനിൽ താമസിപ്പിക്കുന്നതിനും സർക്കാർ നിർദേശപ്രകാരമുള്ള കർശന നടപടികൾ സ്വീകരിക്കുന്നതാണ് […]