play-sharp-fill

ആംബുലൻസിന് വഴി നൽകിയില്ല ; സ്വകാര്യ ബസ് ഡ്രൈവർക്ക് 10,000 രൂപ പിഴ

സ്വന്തം ലേഖിക തൃശൂർ: പാലിയേക്കരയിൽ രോഗിയുമായി പോയ ആംബുലൻസിന് മാർഗതടസം സൃഷ്ടിച്ച സ്വകാര്യ ബസിനും ഡ്രൈവർക്കുമെതിരെ കടുത്ത നടപടി സ്വീകരിച്ച് മോട്ടോർ വാഹന വകുപ്പ് . ബസ് ഡ്രൈവർക്കെതിരെ കേസെടുക്കാനും 10,000 രൂപ പിഴയടക്കാനുമാണ് നിർദേശം. കുയിലൻസ് എന്ന ബസ് ആംബുലൻസിന് മാർഗതടസം സൃഷ്ടിച്ചപ്പോൾ തൃശൂർ എൻഫോഴ്‌സ്‌മെൻറ് ആർ.ടി.ഒ ഷാജി മാധവൻ സ്ഥലത്ത് ഉണ്ടായിരുന്നു. ഡ്രൈവറുടെ തെറ്റായ നടപടി നേരിൽകണ്ട ആർ.ടി.ഒ നടപടി സ്വീകരിക്കാൻ നിർദേശിക്കുകയായിരുന്നു. ലെയിൻ തെറ്റിച്ച് ഇതേ ബസ് പോകുന്നത് മോട്ടോർവാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിലുംപെട്ടിരുന്നു.അതോടെ ഡ്രൈവറെ റോഡ് സുരക്ഷാക്ലാസിൽ പങ്കെടുപ്പിക്കാനും […]