ബസപകടത്തിൽ ഉടമക്കെതിരെ നരഹത്യക്ക് കേസെടുക്കാനാകുമോ ; ഇടുക്കിയിൽ അഞ്ചുപേര്‍ മരിച്ച സ്വകാര്യ ബസ് അപകടത്തില്‍ വിശദപരിശോധനക്ക് സുപ്രിംകോടതി

സ്വന്തം ലേഖകൻ ദില്ലി: ബസപകടത്തില്‍ ബസുടമയ്ക്ക് എതിരെ നരഹത്യയ്ക്ക് കേസ് എടുക്കാനാകുമോ എന്നതില്‍ വിശദപരിശോധനയ്ക്ക് സുപ്രീം കോടതി.കേരളത്തിലെ ബസ് അപകടക്കേസ് പരിഗണിച്ചാണ് കോടതി പരിശോധന. 2002 ഇടുക്കിയില്‍ നടന്ന ബസ് അപകടവുമായി ബന്ധപ്പെട്ട കേസിലാണ് വിശദ പരിശോധനയ്ക്ക് സുപ്രീം കോടതി തീരുമാനം. മാമലക്കണ്ടം കോതമംഗലം റൂട്ടില്‍ ഓടിയിരുന്ന സ്വകാര്യ ബസ് ആ വര്‍ഷം ഡിസംബറില്‍ അപകടത്തില്‍ പെടുകയും അഞ്ച് പേര്‍ മരിക്കുകയും ചെയ്തു. 63 പേര്‍ക്ക് പരിക്കേറ്റ അപകടത്തില്‍ ബസ് ഡ്രൈവര്‍ ജിനു സൈബാറ്റ്യന്‍, ഉടമയായ അനില്‍ സെബാറ്റ്യന്‍ എന്നിവരെ ഒന്നും രണ്ടും പ്രതികളാക്കി […]