നെടുങ്കണ്ടത്ത് നാല്‍പതേക്കറില്‍ പുരുഷന്റേതെന്ന് സംശയിക്കുന്ന അസ്ഥികൂടം കണ്ടെത്തി ; സംഭവത്തില്‍ ദുരൂഹത ; പൊലീസ് അന്വേഷണം ആരംഭിച്ചു

സ്വന്തം ലേഖകന്‍ ഇടുക്കി : നെടുങ്കണ്ടത്ത് മാവടിക്കു സമീപം നാല്‍പതേക്കറില്‍ പുരുഷന്റേതെന്ന് സംശയിക്കുന്ന അസ്ഥികൂടം കണ്ടെത്തി. മാവടിയില്‍ നിന്നും കൈലാസത്തേക്കു പോകുന്ന റോഡില്‍ 150 മീറ്റര്‍ മുകളിലായുള്ള ചെങ്കുത്തായ പ്രദേശത്ത് കമ്പികെട്ടിയ നിലയിലാണ് അസ്ഥികൂടം കണ്ടെത്തിയത്. ഈ പ്രദേശത്തുകൂടി പത്തിരിപ്പൂ ശേഖരിക്കാന്‍ എത്തിയ ആളാണ് അസ്ഥികൂടം കണ്ടത്. അസ്ഥികൂടത്തില്‍ കമ്പി കെട്ടിയ നിലയിലാണ് കണ്ടെത്തിയത്. കൂടാതെ സമീപത്തുനിന്നും ഭാഗികമായി കത്തിക്കരിഞ്ഞ നിലയില്‍ ഷര്‍ട്ടും കൈലിയും മൊബൈല്‍ ഫോണും കണ്ടെത്തിയിട്ടുണ്ട്. കേടുപാടുകള്‍ സംഭവിക്കാത്ത ഒരു കുടയും സമീപത്തുണ്ടായിരുന്നു. മാവടിയില്‍ നിന്നും ഒന്നര കിലോമീറ്റര്‍ അകലെയുള്ള സ്വകാര്യ […]