ബുള്ളറ്റ് ഷോറൂം കുത്തിത്തുറന്ന് ബുളളറ്റും പണവും കവർന്ന ഇരുപതുകാരൻ പിടിയിൽ
സ്വന്തം ലേഖിക കോഴിക്കോട്: മോട്ടോർ സൈക്കിൾ ഷോറൂം കുത്തുതുറന്ന് പണവും ബുള്ളറ്റും കവർന്ന കേസിലെ പ്രതിയെ കണ്ട് പൊലീസ് ഞെട്ടി. ഷോറും കൂത്തിത്തുറന്ന് ഒന്നര ലക്ഷം രൂപയും ബുളളറ്റും റും കവർച്ച ചെയ്തത് ഇരുപതുകാരൻ. ഫ്രാൻസിസ് റോഡിലുള്ള ബുള്ളറ്റ് ഷോറൂമിന്റെ വാതിൽ കുത്തിത്തുറന്ന് ഒന്നരലക്ഷം രൂപ വിലവരുന്ന പുതിയ ബുള്ളറ്റും ഒന്നരലക്ഷം രൂപയും ഷൂസും ജാക്കറ്റും ബാഗും മോഷ്ടിച്ച കേസിലെ പ്രതിയാണ് ഇപ്പോൾ പൊലീസിന്റെ പിടിയിലായിരിക്കുന്നത്. . ഒഴൂർ കോറാട്ട് പൈനാട്ട് വീട്ടിൽ നൗഫലിനെയാണ് കുറ്റിപ്പുറം റെയിൽവെ സ്റ്റേഷൻ പരിസരത്തുനിന്ന് പോലീസ് പിടിച്ചത്. […]