ബുൾബുൾ ചുഴലിക്കാറ്റിനിടെ കുഞ്ഞ് ജനിച്ചു ; ബുൾബുൾ എന്ന് പേര് ചൊല്ലിവിളിച്ച് മാതാപിതാക്കൾ
സ്വന്തം ലേഖകൻ കൊൽക്കത്ത: ബുൾബുൾ ചുഴലിക്കാറ്റ് ആഞ്ഞടിക്കുന്നതിനിടെ ജനിച്ച കുഞ്ഞിന് ബുൾബുൾ എന്ന് പേര്‌ചൊല്ലിവിളിച്ച് മാതാപിതാക്കൾ. പഞ്ചിമബംഗാളിലെ മിഡ്‌നാപുർ സ്വദേശികളായ മാതാപിതാക്കളാണ് കുഞ്ഞിന് ബുൾബുൾ എന്ന് പേരിട്ടത്. ശനിയാഴ്ചയാണ് സിപ്ര എന്ന യുവതി ആൺ കുഞ്ഞിന് ജന്മം നൽകിയത്. തിങ്കളാഴ്ചയാണ് സിപ്രയ്ക്ക് ഡോക്ടർമാർ ഡേറ്റ് നൽകിയിരുന്നത്. എന്നാൽ ശനിയാഴ്ച വൈകിട്ട് 5.20 ഓടെ സിപ്രയ്ക്ക് പ്രസവവേദന അനുഭവപ്പെട്ടതിനെതുടർന്ന് ഉടൻ തന്നെ ആശുപത്രിയിലേക്ക് പുറപ്പെടുകയായിരുന്നു. ബുൾബുൾ ചുഴലിക്കാറ്റ് മൂലം കനത്ത മഴയും ഇരുണ്ട് മൂടിയ കാലവസ്ഥയുമായിരുന്നു അപ്പോൾ. ഹൈവേയിലൂടെയുള്ള യാത്ര വളരെ ദുഷ്‌കരവുമായിരുന്നു. ആശുപത്രിയിലെത്തിയ […]