നിർമ്മാണത്തിലിരിക്കുന്ന കൊച്ചി കാൻസർ സെന്റർ തകർന്ന് വീണു ; അഞ്ച് തൊഴിലാളികൾക്ക് പരിക്ക്

  സ്വന്തം ലേഖകൻ കൊച്ചി: നിർമ്മാണത്തിലിരിക്കുന്ന കൊച്ചി കാൻസർ സെന്റർ തകർന്ന് വീണ് അഞ്ച് തൊഴിലാളികൾക്ക് പരിക്ക്. കെട്ടിട്ടത്തിന്റെ ഒരു ഭാഗം തകർന്നു വീണാണ് അപകടം ഉണ്ടായത്. കെട്ടിട്ടത്തിൽ കഴിഞ്ഞ ദിവസം കോൺക്രീറ്റ് ചെയ്ത ഭാഗമാണ് ഇടിഞ്ഞു വീണത്. വൈകുന്നേരം ആറ് മണിയോടെയാണ് അപകടമുണ്ടായത്. എന്നാൽ വിവരം പുറത്ത് അറിഞ്ഞിരുന്നില്ല.അപകടത്തിൽ അഞ്ച് തൊഴിലാളികൾക്ക് പരിക്കേറ്റു. ഇവരെ കളമശ്ശേരി മെഡി.കോളേജിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇവരെല്ലാം നിർമ്മാണ തൊഴിലാളികളാണ്.അതേ സമയം അപകടം പുറത്തറിയാതിരിക്കാൻ ഇടിഞ്ഞുവീണ കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾ മാറ്റാൻ കരാറുകാരൻ ശ്രമിച്ചത് നാട്ടുകാരുടെ പ്രതിഷേധത്തിനിടയാക്കി. സംഭവം നടന്ന ഉടനെ […]