ബജറ്റ് സമ്മേളനത്തിനിടെ മുകേഷും ബിജിമോളും ഉള്‍പ്പെടെ നാല് എംഎല്‍എമാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു
സ്വന്തം ലേഖകന്‍ തിരുവനന്തപുരം: നിയമസഭയുടെ ബഡ്ജറ്റ് സമ്മേളനം നടക്കുന്നതിനിടെ നാല് എം എല്‍ എമാര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ആന്‍സലന്‍, കെ ദാസന്‍, മുകേഷ്, ബിജി മോള്‍ എന്നിവര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കെ ദാസനും ആന്‍സലനും മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. മുകേഷ് വീട്ടില്‍ തന്നെ നിരീക്ഷണത്തില്‍ കഴിയുകയാണ്. രോഗം സ്ഥിരീകരിച്ച നാല് എംഎല്‍എമാരും നിയമസഭാ സമ്മേളനത്തില്‍ പങ്കെടുത്തിരുന്നു. ഇവരുടെ ആരോഗ്യസ്ഥിതി ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ട്.