5ജി സേവനങ്ങൾക്ക് എൻജിനീയറിങ് സ്ഥാപനങ്ങളിൽ 100 ലാബുകൾ; നിർമിത ബുദ്ധി ഗവേഷണത്തിന് മൂന്ന് കേന്ദ്രങ്ങൾ; ഇ കോര്‍ട്ട് പദ്ധതിയുടെ മൂന്നാം ഘട്ടത്തിന് ഏഴായിരം കോടി ; പാന്‍ കാര്‍ഡ് – തിരിച്ചറിയല്‍ കാര്‍ഡ് ആയി അംഗികരിക്കും ; നിർണായ പ്രഖ്യാനപങ്ങളുമായി കേന്ദ്ര ബജറ്റ്
സ്വന്തം ലേഖകൻ ന്യൂഡൽഹി : രാജ്യം ഏറെ പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന 5ജി സേവനങ്ങൾ ഉപയോഗിച്ച് ആപ്പുകൾ വികസിപ്പിക്കുന്നതിന് 100 ലാബുകൾ എൻജിനീയറിങ് സ്ഥാപനങ്ങളിൽ സ്ഥാപിക്കുമെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ. നിർമിത ബുദ്ധി ഗവേഷണത്തിന് മൂന്ന് കേന്ദ്രങ്ങൾ അനുവദിക്കും. പുതിയ സാങ്കേതിക വിദ്യയിൽ ഊന്നിയ തൊഴിൽ അവസരങ്ങൾ, സാധ്യതകൾ, ബിസിനസ്സ് മോഡലുകൾ എന്നിവ സാക്ഷാത്കരിക്കുന്നതിനും ഈ സൗകര്യങ്ങൾ ഉപയോഗപ്പെടുത്തുമെന്നും മന്ത്രി പ്രഖ്യാപിച്ചു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതിക വിദ്യകളുടെ വികാസത്തിനായി ‘മേക്ക് എഐ ഫോര്‍ ഇന്ത്യ’, മേക്ക് എഐ വര്‍ക്ക് ഫോര്‍ ഇന്ത്യ’ എന്നീ ലക്ഷ്യങ്ങള്‍ പ്രഖ്യാപിച്ചു. […]