റാണിയും , ബ്രൂണിയും, ബ്രൂണോയും ഒടുവിൽ ‘ ജയിൽ മോചിതരായി’…! ഇനി മൂവരും കളമശ്ശേരി സ്വദേശി ഇബ്രാഹിമിന്റെ അരുമനായ്ക്കൾ
സ്വന്തം ലേഖകൻ കൊച്ചി: റാണിയും , ബ്രൂണിയും, ബ്രൂണോയും ഇനി കളമശേരി സ്വദേശി ഇബ്രാഹിമിന് സ്വന്തം. കാക്കനാട് ജില്ലാ ജയിലിലെ വളര്‍ത്തു നായ്ക്കളായ മൂവരും ഒടുവിൽ ‘തടവറയിൽ’ നിന്നും മോചിതരായി. കഴിഞ്ഞ മൂന്നര വര്‍ഷം ജയിലായിരുന്നു ഇവരുടെ ലോകം. ജില്ലാ ജയിലിലെ നായ പരിപാലന കേന്ദ്രത്തിലാണ് മൂവരും വളർന്നത്. മൂന്ന് പേര്‍ക്കും മൂന്നര വയസാണ് പ്രായം. ഡോബർമാൻ, ലാബ്രഡോർ റിട്രീവർ, ജർമൻ ഷെപ്പേഡ് ഇനത്തില്‍പ്പെട്ട ഇവരെ വെള്ളിയാഴ്ചയാണ് ലേലത്തിൽ വിറ്റത്. 8600 രൂപയ്ക്ക് കളമശേരി സ്വദേശി ഇബ്രാഹിം മൂവരെയും സ്വന്തമാക്കി. മുഴുവന്‍ പണവും അപ്പോള്‍ […]