play-sharp-fill

കൊറോണയ്ക്ക് പിന്നാലെ ചൈനയിൽ പുതിയ രോഗം പടരുന്നു ; ബ്രൂസെല്ലോസിസ് എന്ന പുതിയ രോഗം ബാധിച്ചത് ആറായിരത്തിലേറെ പേർക്ക് : മാറാവ്യാധിയായി തുടർന്നേക്കാമെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

സ്വന്തം ലേഖകൻ ന്യൂഡൽഹി : ചൈനയിലെ വുഹാൻ നഗരത്തിൽ നിന്നും പൊട്ടിപ്പുറപ്പെട്ട കോവിഡ് ലോകത്താകമാനം താണ്ഡവമാടുമ്പോൾ ചൈനയിൽ നിന്നു തന്നെ വീണ്ടും പുതിയ രോഗം പൊട്ടിപ്പുറപ്പെടുന്നു. കോവിഡിന് പിന്നാലെ ബ്രൂസെല്ലോസിസ് എന്ന പുതിയ രോഗമാണ് ചൈനയിൽ ആറായിരത്തിലേറെ പേർക്ക് ബാധിച്ചിരിക്കുന്നത്. 55,725 പേരിൽ നടത്തിയ പരിശോധനയിലാണ് 6620 പേർക്ക് രോഗം സ്ഥിരീകരിച്ചതായി കണ്ടെത്തിയത്. രോഗം ബാധിച്ച മൃഗങ്ങളുമായി നേരിട്ട് സമ്പർക്കം പുലർത്തുന്നതിനാലാണ് മനുഷ്യരിലേക്ക് ബ്രൂസെല്ലോസിസ് ബാധിക്കുന്നത്.ഇതിനുപുറമെ മൃഗങ്ങളുമായി ബന്ധപ്പെട്ട് ഭക്ഷണം കഴിക്കുന്നതിലൂടെയും രോഗം ബാധിക്കാൻ സാധ്യതയുണ്ട്. ബ്രൂസെല്ലോസിസ് ഒരു മാറാവ്യാധിയായി തുടർന്നേക്കാമെന്നും ലോകാരോഗ്യ സംഘടന അറിയിപ്പ് […]